Video Of Day

Breaking News

വീഡിയോ കണ്ടവര്‍ കുറ്റക്കാരല്ല, വീഡിയോ പുറത്തുവിട്ടവരെ വെറുതെവിടരുതെന്ന് സരിത

പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന  അശ്ശീലചിത്രം സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസെടുത്തു. സി ഐ മനുരാജിനാണ് അന്വേഷണ ചുമതല. ഐ ടി ആക്ട് 119 ബി പ്രകാരമാണ് കേസ്. ഇന്നലെയാണ്് സരിത പത്തനംതിട്ട സി ജെ എം കോടതിയില്‍ ചിത്രം സംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയില്‍ ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നായിരുന്നു  ആവശ്യം.

കേസ് ആവശ്യത്തിന് പത്തനംതിട്ടയിലെ  എത്തിയപ്പോള്‍ ഒരു സുഹൃത്താണ് ഈ ദൃശ്യം തനിക്ക് കാണിച്ചുതന്നതെന്നും ദൃശ്യങ്ങള്‍ തന്റേതല്ലെന്നും മറ്റാരുടേയോ ഉടലില്‍ തന്റെ മുഖം കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും സരിതയുടെ പരാതിയില്‍ പറയുന്നു.

അശ്ലീലദൃശം നവമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്യുന്നതും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും കാണുന്നതും ഐ ടി ആക്ട് പ്രകാരം കുറ്റകരമാണ്. ദൃശങ്ങള്‍ മൊബൈല്‍ ഫോണുകളിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതും കുറ്റകരമാണ്. എന്നാല്‍ നവ്യമാധ്യങ്ങളിലൂടെ ലക്ഷക്കണക്കിനു പേരാണ് ചിത്രം ഷെയര്‍ ചെയ്തതിനാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

അതെ സമയം ചിത്രത്തിന്റെ ഉറവിടം വിദേശത്ത് നിന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സരിതയ്ക്കു നേരെയുണ്ടാകുന്ന വധഭീഷണിയെ കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. കേസിന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല.

പോലീസ് നടപടി തുടങ്ങിയാല്‍ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനു മലയാളികളാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുക. ഇത് ഏറെക്കുറേ അസാധ്യമാണ്. സ്വാതന്ത്ര്യ കാലത്തും മറ്റു കണ്ടിട്ടുള്ള തരത്തിലുള്ള ജയില്‍ നിറയ്ക്കലാകും ഉണ്ടാവുക. ഇവരെയെല്ലാം കോടതിയില്‍ ഹാജരാക്കാമെന്നു വച്ചാല്‍ അതിനും ബുദ്ധിമുട്ടായിരിക്കും.

അശ്ലീല വിഡിയോ അത് ആരുടേതാണെങ്കിലും  പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍  സൈബര്‍  നിയമപ്രകാരം  കുറ്റകരമാണെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. വിഡിയോ ഓണ്‍ലൈനിലേക്ക് അപ്‌ലോഡ് ചെയ്തവരും  ഷെയര്‍ ചെയ്തവരും  ചെയ്തത് കുറ്റം തന്നെയാണ്. അവര്‍ക്കെതിരെ നിയമപ്രകാരം  നടപടികള്‍  സ്വീകരിക്കുകയും  ചെയ്യും.

എന്നാല്‍  സരിതയുടെ വിഡിയോ സംബന്ധിച്ച് നിരവധി പ്രായോഗികമായ വെല്ലുവിളികള്‍  പോലീസ് നേരിടുന്നുണ്ട്. വാട്ട്‌സ്ആപ് എന്ന കമ്പനി സഹകരിച്ചാല്‍  മാത്രമേ ഇതിന്റെ ഉറവിടം  കണ്ടെത്താന്‍  കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു വെല്ലുവിളി. ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം.

വീഡിയോ പങ്കുവച്ചവരെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തുകയെന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്രമേല്‍ പ്രചാരമാണ് വീഡിയോയയ്ക്ക് ലഭിച്ചിരിക്കുന്നത്. വിവാദ വിഡിയോ   പരസ്പരം പങ്കുവച്ചവരെല്ലാം കേസിലുള്‍പ്പെടും.

ദൃശ്യങ്ങള്‍ പങ്കുവച്ചവരും ഫോണില്‍ സൂക്ഷിക്കുന്നവരും കുടുങ്ങുമെന്ന പ്രചാരണം ശക്തമായതോടെ പലരും ഇതു ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോണില്‍ നിന്നു  ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞാലും, ആരൊക്കെയാണു വിഡിയോ പങ്കുവയ്ക്കുകയോ പുറത്തേക്ക് അയച്ചു കൊടുക്കുകയോ ചെയ്തത് എന്നു പോലീസിന് വേണമെങ്കില്‍ കണ്ടെത്താന്‍ കഴിയും. അതേസമയം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വിഷയത്തിലാണ് ചര്‍ച്ച നടത്തുന്നത്.

പോലീസ് പിടിച്ചാല്‍ ദൃശ്യം സിനിമയിലെ രീതിയില്‍ പെരുമാറിയാല്‍ മതിയെന്നാണ് പലരും നല്‍കുന്ന ഉപദേശം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫലിതമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

ആര് ചോദിച്ചാലും..എങ്ങനെ ചോദിച്ചാലും ഒക്‌റ്റോബര്‍ 12 ഞങ്ങള്‍ ആരും ഇവിടെ ഇല്ലാരുന്നു എന്ന്    പറഞ്ഞാല്‍ മതി...ചിലപ്പൊ തിരിച്ചും മറിച്ചും ചോദിക്കും അന്നേരം വാട്സ്സാപ്പ് എന്താണെന്ന് അറിയില്ലാന്നൊന്നും പറയരുത്.  അവര്‍ക്ക്  സംശയം തോന്നും, വാട്സ്സാപ്പ് കൂട്ടുകാരുടെ ഫോണിലൊക്കെ കണ്ടിട്ടുണ്ട്..

മെസ്സേജ് അയക്കാന്‍ പറ്റുന്ന പച്ച കുമിളയുടെ പടമുള്ള സാധനമല്ലേ എന്നൊക്കെ പറഞ്ഞോണം.. വീഡിയോ പുറത്തായ ദിവസങ്ങളില്‍ നിങ്ങള്‍  തൊടുപുഴ പാറേപള്ളിയില് ധ്യാനത്തിനു പോയിരുന്നു എന്ന് പറയണം...

അഭിപ്രായങ്ങളൊന്നുമില്ല