Video Of Day

Breaking News

വാട്ട്‌സപ്പാണ്, വീഡിയോ കണ്ടവരെയും, ഷെയര്‍ ചെയ്തവരെയും പെട്ടെന്ന് പിടിക്കാനാവില്ല

സോളാര്‍  തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ അശ്ലീല വിഡിയോ വാട്ട്‌സ്ആപ് വഴി ഷെയര്‍  ചെയ്തവര്‍  കുടുങ്ങുമോയെന്ന ചോദ്യമാണ് ഏവരിലും  ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പുറത്ത് വന്ന അശ്ലീല വിഡിയോകള്‍  വാട്ട്‌സ്ആപില്‍  വൈറല്‍  ആകുകയായിരുന്നു. തന്റെ  ദൃശ്യങ്ങള്‍  പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സരിത കഴിഞ്ഞ ദിവസം  പത്തനംത്തിട്ട സി ജെ എം  കോടതിയില്‍  പരാതി കൊടുത്തതോടെ ഷെയര്‍  ചെയ്തവരും  കുടുങ്ങുമെന്ന വാര്‍ത്ത പുറത്തു വന്നു.

ഈ വിഷയത്തില്‍  സൈബര്‍  പോലീസ് പറയുന്നതിങ്ങനെ:
അശ്ലീല വിഡിയോ അത് ആരുടേതാണെങ്കിലും  പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍  സൈബര്‍  നിയമപ്രകാരം  കുറ്റകരമാണ്. അതിനാല്‍ തന്നെ വിഡിയോ ഓണ്‍ലൈനിലേക്ക് അപ്‌ലോഡ് ചെയ്തവരും  ഷെയര്‍ ചെയ്തവരും  ചെയ്തത് കുറ്റം തന്നെയാണ്. അവര്‍ക്കെതിരെ നിയമപ്രകാരം  നടപടികള്‍  സ്വീകരിക്കുകയും  ചെയ്യും. എന്നാല്‍  സരിതയുടെ വിഡിയോ സംബന്ധിച്ച് നിരവധി പ്രായോഗികമായ വെല്ലുവിളികള്‍  പോലീസ് നേരിടുന്നുണ്ട്. വാട്ട്‌സ്ആപ് എന്ന പ്ലാറ്റ്‌ഫോമിലാണ് ഇത് ആദ്യമായി അപ്‌ലോഡ് ചെയ്യപ്പെട്ടതും  ഷെയര്‍ ചെയ്യപ്പെട്ടതുമെന്നാണ് കിട്ടുന്ന വിവരം. അത് എത്രത്തോളം  സത്യമാണെന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍  വാട്ട്‌സ്ആപ് എന്ന കമ്പനി സഹകരിച്ചാല്‍  മാത്രമേ ഇതിന്റെ ഉറവിടം  കണ്ടെത്താന്‍  കഴിയുകയുള്ളൂ.

ഫെയ്‌സ്ബുക്ക്, യൂടൂബ് അല്ലെങ്കില്‍  മറ്റ് വിഡിയോ ചാനലുകളില്‍  അപ്‌ലോഡ് ചെയ്യുന്നത് കണ്ടുപിടിക്കുന്നത് പോലെ അത്ര എളുപ്പമാകില്ല വാട്ട്‌സ്ആപിലെ വിഡിയോ ഷെയറിങ് കണ്ടുപിടിക്കല്‍. ഫോണില്‍  നിന്നു  ഫോണുകളിലേക്ക് (പിയര്‍ ടു പിയര്‍) ഷെയറിങ് നടന്നതിനാല്‍  അതിന്റെ ലോഗ് വാട്ട്‌സ്ആപിന്റെ കൈവശമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൈബര്‍  പോലീസ്. വാട്ട്‌സ്ആപിന്റെ ആര്‍ക്കൈവ് എങ്ങനെയാണെന്നും  പൊലീസിന് അറിയില്ല. ആദ്യം  അപ്‌ലോഡ് ചെയ്യുന്നയാളെ കണ്ടുപിടിക്കല്‍  അത്ര എളുപ്പമാകില്ലെന്നും  ഇവര്‍  വ്യക്തമാക്കുന്നു.

ഫയല്‍  കണ്ടുപിടിക്കുന്നതിനുള്ള ലിങ്ക് പോലുള്ള ഒന്നും തന്നെ വാട്ട്‌സ്ആപിന് കൈമാറാന്‍  ഇല്ലാത്തതിനാല്‍ കൈവശം  ലഭിച്ച വിഡിയോ വാട്ട്‌സ്ആപിന് നല്‍കി വേണം  അത് കണ്ടെത്താന്‍. വിഡിയോ നല്‍കിയാല്‍  തന്നെ ഷെയര്‍  ചെയ്ത് വന്ന വഴിക്ക് എവിടെയെങ്കിലും  വച്ച് വിഡിയോ ഫയലിന്റെ പേര്  മാറ്റിയിട്ടുണ്ടെങ്കില്‍  ഒറിജിനല്‍  ഫയലിലേക്ക് എത്താന്‍  പിന്നെയും  നിരവധി കടമ്പകള്‍  കടക്കേണ്ടി വരും.

വിദേശ കമ്പനി ആയതിനാല്‍  തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുമായി സഹകരിച്ച് ഇത് കണ്ടെത്തുക എന്ന ഒറ്റ മാര്‍ഗമാണുള്ളത്. അതിന് വാട്ട്‌സ്ആപിന്റെ അകമഴിഞ്ഞ സഹകരണം  ആവശ്യമാണെന്നും  സൈബര്‍  പോലീസ് ഉദ്യോഗസ്ഥര്‍  സമ്മതിക്കുന്നു. പക്ഷെ ലക്ഷക്കണക്കിന് ആളുകള്‍  ഷെയര്‍  ചെയ്തതിനാല്‍  തന്നെ നിയമനടപടികള്‍  എത്രത്തോളം  പ്രായോഗികമാകുമെന്ന ആശങ്കയും  ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ഐടി വിദഗ്ധരുടെ അഭിപ്രായം
വാട്ട്‌സ്ആപ്പ്, ടോറന്റ് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് മുഖ്യമായും  ആദ്യഘട്ടത്തില്‍  വിഡിയോ പ്രചരിച്ചതായി കേട്ടത്. ടോറന്റ് ഒരു ജനറിക് പ്ലാറ്റ്‌ഫോം  ആയതിനാല്‍  തന്നെ അതില്‍  നിന്നുള്ള സോഴ്‌സ് കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാല്‍  വാട്ട്‌സ്ആപ് അധികൃതര്‍  സഹകരിച്ചാല്‍  ആദ്യം  അപ്‌ലോഡ്് ചെയവരെ കണ്ടെത്താന്‍  നിരവധി മാര്‍ഗങ്ങള്‍  ഉണ്ട്. അതിനാല്‍  വാട്ട്‌സ്ആപിന്റെ കൈവശം  ലോഗ് ബാക്കപ്പ് എത്രത്തോളം  ഉണ്ടെന്ന് അറിയണം. പുറത്തുള്ള ഒരു ഐടി കമ്പനിക്കോ വിദഗ്ധനോ ഏതെങ്കിലും  സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ച് ഇതൊരിക്കലും  കണ്ടെത്താന്‍  കഴിയില്ലെന്നും  ഐടി വിദഗ്ധര്‍  പറയുന്നു.

നിയമപരമായി അധികൃതര്‍  നീങ്ങിയാല്‍  വാട്ട്‌സ്ആപ് ഇതിന്റെ വിശദാംശങ്ങള്‍  പോലീസിന് നല്‍കും  അല്ലാതെ ചിലര്‍  അവകാശപ്പെടുന്നത് പോലെ മറ്റ് സോഫ്റ്റ്‌വെയറുകള്‍  ഒന്നും  ഉപയോഗിച്ച് ഇത് കണ്ടെത്താന്‍  ഇതുവരെ മാര്‍ഗങ്ങളൊന്നും  തന്നെയില്ല. ഫയല്‍ പേരു മാറ്റിയിട്ടില്ലെങ്കില്‍  യഥാര്‍ഥ ഉറവിടം  കണ്ടെത്താന്‍  അല്ലെങ്കില്‍  ആദ്യം അപ്‌ലോഡ് ചെയ്ത ആളെ കണ്ടെത്താന്‍  പ്രയാസമുണ്ടാകില്ല. എന്നാല്‍  ഫയല്‍ റീനെയിം  ചെയ്തിട്ടുണ്ടെങ്കില്‍  പ്രസ്തുത ഫയല്‍  അപ്‌ലോഡ്് ചെയ്ത വ്യക്തിയെ മാത്രമേ കണ്ടെത്താന്‍  സാങ്കേതികമായി കഴിയുകയുള്ളൂ.

അയാളെ നിയമപരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം  ചെയ്ത് എവിടെ നിന്നുമാണ് ഇതെന്ന് അന്വേഷിക്കേണ്ടി വരും. അദ്ദേഹത്തിന് ഇത് മറ്റൊരു ഉറവിടത്തില്‍  നിന്നു  ലഭിച്ചതാണെങ്കില്‍  വീണ്ടും  വാട്ട്‌സ്ആപിനെ അല്ലെങ്കില്‍ മറ്റ് കമ്പനികളെ ബന്ധപ്പെടേണ്ടി വരും. ഇത്രയും  പ്രോസസ്സ് പൂര്‍ത്തിയാക്കി വരുമ്പോള്‍  ഇതിന്റെ വിശദാംശങ്ങള്‍  വാട്ട്‌സ്ആപിന്റെ ആര്‍ക്കൈവില്‍  നിന്നു  മാഞ്ഞു പോകില്ലെന്ന് പറയാന്‍  കഴിയില്ലെന്നും  വിദഗ്ധര്‍  വ്യക്തമാക്കുന്നു.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല