Video Of Day

Breaking News

സരിത വീഡിയോ വാട്‌സ് ആപ്പില്‍ എത്തിയതെങ്ങിനെ ? വന്ന വഴി ചുരുളഴിയുന്നു !

വാട്‌സ് ആപ്പിനെ പാടി പുകഴ്ത്തുന്ന നമ്മുടെ മലയാളി സമൂഹം ആ ക്ലിപ്പുകള്‍ എങ്ങിനെ വാട്‌സ് ആപ്പില്‍ എത്തിയെന്ന് ചിന്തിച്ചു കാണും. ഈ സെല്‍ഫികള്‍ ആദ്യമായി ലഭിച്ചത് കേരള പോലീസിനാണെന്ന് ദേശാഭിമാനി പത്രം ഇന്ന് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ക്ലിപ്പുകള്‍ പുറത്തായതെന്നാണ് ദേശാഭിമാനി പറയുന്നത്. സരിതയുടെ പെഴ്‌സണല്‍ ഫോണില്‍ നിന്നുമാണ് പോലീസിനു അത് ലഭിച്ചതെന്നും ദേശാഭിമാനി സാക്ഷ്യപ്പെടുത്തുന്നു.സരിതയെ സോളാര്‍ കേസില്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം പോലീസ് വീട് റെയ്ഡ് ചെയ്തിരുന്നു. സരിതയുടെ രണ്ട് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് സാക്ഷിയായ സരിതയുടെ വീട്ടു വേലക്കാരി പുനലൂര്‍ സ്വദേശിയായ സ്ത്രീയും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനു ശേഷം പോലീസിന്റെ കസ്റ്റഡിയിലാണ് സരിതയുടെ ഫോണ്‍ ഉണ്ടായിരുന്നത്. അതിലുള്ള ക്ലിപ്പുകള്‍ ആണ് ലീക്കായതെന്നും ദേശാഭിമാനി ചൂണ്ടി കാണിക്കുന്നു.ആറു ക്ലിപ്പിങ്ങുകളാണ് പ്രചരിക്കുന്നത്. ഇതില്‍ സരിതമാത്രമാണുള്ളത്. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തത് സരിതയുടെ വിഷ്വലുകള്‍ രമേശിന്റെ കൈയിലാകുമെന്ന ഭയം കൊണ്ടാണെന്ന് ദേശാഭിമാനി പറയുന്നു.ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സരിത മാത്രമാണുള്ളത്. ആറ് ക്ലിപ്പിങ്ങുകളില്‍ ഓരോന്നും ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം ഉള്ളതാണ്. സരിത അറസ്റ്റിലാകുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമ്രന്തി.ചില മുന്‍ മന്ത്രിമാരുടെ ഉഗ്രന്‍ വിഷ്വലുകള്‍ സരിതയുടെ കൈയിലുണ്ടെന്നാണ് പറയപ്പെടുന്നത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരുടെയും ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു സരിതയ്ക്ക്. ഇതിനാവശ്യമായ ബട്ടണ്‍ക്യാമറ സരിതയ്ക്ക് സ്വന്തമായുണ്ടന്നും റിപ്പോര്‍ട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് താനുമായി അടുക്കുന്നവരെ സരിത കുരുക്കിയിരുന്നത് എന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ ഉണ്ട്.യുഡിഎഫ് രാഷ്ട്രീയത്തിലെ ഒരു തലമുതിര്‍ന്ന ആളുടെ അടുത്തും ഒരു സമുദായനേതാവിന്റെ കൈവശവും ആ ക്ലിപ്പുകള്‍ കേരളം കാണും മുന്‍പേ ഉണ്ടായിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടപ്പാട്: ഫേസ്ബുക്ക്

അഭിപ്രായങ്ങളൊന്നുമില്ല