Video Of Day

Breaking News

നടി അനുഷ്കയും വാട്‌സാപ്പില്‍, അര്‍ദ്ധനഗ്നതയ്ക്കായി ആരാധക കാത്തിരിപ്പ്

ആമിര്‍ ഖാന്റെ പികെ റേഡിയോ സൃഷ്ടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. അര്‍ദ്ധനഗ്നനായി കൈയ്യിലൊരു റേഡിയോയും പിടിച്ച് എത്തിയ ആമിറിന്റെ പികെ പോസ്റ്റര്‍ തരംഗവും വിവാദവുമായി. ഇപ്പോഴിതാ ചിത്രത്തിലെ നായിക അനുഷ്‌ക ശര്‍മയും റേഡിയോയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. അനുഷ്‌ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഒക്‌ടോബര്‍ 16ന് വാട്‌സാപ്പിലൂടെ റേഡിയോയും ആയി ഞാന്‍ നിങ്ങളുടെ

മുന്നിലെത്തുമെന്നാണ് അനുഷ്‌ക പറയുന്നത്. മാത്രമല്ല ആ വേഷത്തില്‍ തന്നെ കാണാന്‍ 'പികെ ഫോണ്‍ നമ്പറും അനുഷ്‌ക പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍, സുശാന്ത് സിങ്, സഞ്ജയ് ദത്ത്, അനുഷ്‌ക ശര്‍മ എന്നിവരാണ് അണിനിരക്കുന്നത്. ഇനി അനുഷ്‌ക ഏത് വേഷത്തിലാകും റേഡിയോയുമായി എത്തുകയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല