സ്ത്രീകളുടെ അടിവസ്ത്രത്തില്‍ ദൈവങ്ങളുടെ ചിത്രം; ആമസോണിന്റെ എട്ടിന്റെ പണി
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രം പ്രിന്റു ചെയ്‌ത ലെഗ്ഗിന്‍സ് വില്‍പ്പനയ്‌ക്ക് വച്ച ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണ്‍ ഡോട്ട് കോമിനെതിരെ വ്യാപക പ്രതിഷേധം. സ്‌ത്രീകള്‍ക്കു വേണ്ടിയുളള വസ്‌ത്രത്തില്‍ ദൈവങ്ങളുടെ ചിത്രം പതിച്ച് വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത് യാജം എന്ന ബ്രാന്‍ഡ് ആണ്. മൂവായിരം രൂപ വില വരുന്ന ലെഗ്ഗിന്‍സുകളില്‍ ഗണപതി, ശിവന്‍, ബ്രഹ്‌മാവ്, രാധാകൃഷ്‌ണന്‍ എന്നീ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് പതിച്ചിരിക്കുന്നത്. വില്‍പ്പന നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ ആമസോണിന് ഇ-മെയില്‍ ചെയ്‌തിട്ടുണ്ട്. കാലുകളിലും അരയ്‌ക്ക് താഴോട്ടുളള ശരീരഭാഗങ്ങളിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനെ വിമര്‍ശിച്ച് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസവും രംഗത്തു വന്നിട്ടുണ്ട്. വില്‍പ്പന നിര്‍ത്തിവച്ച് ആമസോണ്‍ വെബ്‌സൈറ്റ് രേഖാമൂലം മാപ്പപേക്ഷിക്കണമെന്ന് സൊസൈറ്റി പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ