Video Of Day

Breaking News

സൗന്ദര്യം ഒരു ശാപമാണെന്ന്‌ സരിത; പുതിയ വീഡിയോ കാണൂ

'പാവത്തുങ്ങള്‍ക്ക്‌ ഇത്ര സൗന്ദര്യം നല്‍കരുത്‌' എന്ന കല്‍പ്പനയുടെ ഡയലോഗ്‌ സത്യമാണെന്ന്‌ വിവാദ നായിക സരിത എസ്‌ നായര്‍. ഏഷ്യാനെറ്റ്‌ പ്ലസ്‌ ചാനലിലെ ഹ്യുമറസ്‌ ടാക്ക്‌ ഷോയില്‍ പങ്കെടുക്കുമ്പോഴാണ്‌ താന്‍ സുന്ദരിയാണെന്നും അത്‌ പലപ്പോഴും ഒരു ശാപമാണെന്നും സരിത സമ്മതിച്ചത്‌! ചാനല്‍ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനുളള അവസരം ലഭിച്ചതോടെ സരിത ശരിക്കും സെലിബ്രിറ്റിയായി മാറി.

ചില കുടുംബങ്ങളില്‍ ചെല്ലുമ്പോള്‍ ചേട്ടന്‍മാര്‍ തന്നെ നോക്കി നില്‍ക്കും. ഇത്‌ കാണുന്ന അവരുടെ ഭാര്യമാര്‍ക്ക്‌ സഹിക്കില്ല. അപ്പോഴാണ്‌ സൗന്ദര്യം ഒരു ശാപമാണെന്ന തോന്നല്‍ തനിക്കുണ്ടാവുന്നതെന്ന്‌ സരിത പറഞ്ഞു. മുപ്പത്തിയാറുകാരിയായ സരിത താന്‍ വിവാദ താരമല്ല മറിച്ച്‌ ഒരു സെലിബ്രിറ്റി തന്നെയാണെന്നുറപ്പിച്ചായിരുന്നു പരിപാടിയിലുടനീളം പ്രകടനം കാഴ്‌ചവച്ചത്‌.

തനിക്ക്‌ മുന്നൂറിനു മേല്‍ സാരികളുണ്ട്‌. ഇപ്പോഴും സാരിയെടുക്കാന്‍ പോകുമ്പോള്‍ തന്റെ സെലക്ഷനാണ്‌ മറ്റുളളവരും പിന്തുടരുന്നത്‌. ജയിലില്‍ വച്ചും തന്റെ സെലക്ഷനെ കുറിച്ച്‌ മറ്റുളളവര്‍ ചോദിക്കുമായിരുന്നുവെന്നും സെലിബ്രിറ്റി സ്‌റ്റാറ്റസ്‌ ഉറപ്പിക്കുന്നതു പോലെയാണ്‌ സരിത പറഞ്ഞത്‌.

സരിതയെ എല്ലാവരും അംഗീകരിക്കുന്നുവെന്ന മട്ടിലായിരുന്നു ടോക്ക്‌ ഷോ മുന്നോട്ടുപോയത്‌. സരിത പ്രത്യക്ഷപ്പെടാന്‍ പോകുന്ന 'അന്ത്യകൂദാശ' സിനിമയെ കുറിച്ചും പരാമര്‍ശമുണ്ടായി. തനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും ഇഷ്‌ടപ്പെട്ട ന്യൂജനറേഷന്‍ നായകന്‍ ഫഹദ്‌ ഫാസില്‍ ആണെന്നും പറഞ്ഞതോടെ രാഷ്‌ട്രീയക്കാരെ പറ്റിയായി ചോദ്യങ്ങള്‍. അവിടെയും ഒട്ടും പതറാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ തന്റെ റോള്‍ മോഡല്‍ എന്നു പറയാന്‍ സരിതയ്‌ക്ക് കഴിഞ്ഞു. പിസി ജോര്‍ജ്‌ സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. നായികയാവാന്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും അനുകൂല മറുപടി നല്‍കാന്‍ സരിതയ്‌ക്ക് അല്‍പ്പം പോലും ചിന്തിക്കേണ്ടിവന്നില്ല.

പരിപാടിയില്‍ സരിത 'യമുനേ നിന്നുടെ നെഞ്ചില്‍...' എന്നു തുടങ്ങുന്ന ഗാനത്തിനെത്ത്‌ ചുവടുവച്ചു. പരിപാടിയുടെ പ്രമോഷനു വേണ്ടി ഈ രംഗം യുട്യൂബില്‍ പോസ്‌റ്റു ചെയ്യുകയും വന്‍ ഹിറ്റാവുകയും ചെയ്‌തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല