Video Of Day

Breaking News

സരിതയുടേതെന്ന പേരിലുള്ള വീഡിയോ ഷൂട്ട് ചെയ്തത് ആര് ? ഇതൊരു തന്ത്രമോ?

കോട്ടയം/തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലൂടെ വിവാദനായികയായ സരിതാ എസ് നായരുടേതെന്ന പേരില്‍ ആശ്ലീല വീഡിയോ ക്ലിപ്പിംഗുകള്‍ വാട്‌സ് ആപ്പ് അടക്കമുളള നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരക്കുന്നു. ഇന്നലെ രാത്രിയോടെയാണു നാലു വീഡിയോ ക്ലിപ്പുകള്‍ പുറത്തായത്. പൂര്‍ണ നഗ്നയായ യുവതി ഒടുവില്‍ സാരിയുടുക്കുന്നതു വരെയാണു രംഗങ്ങളാണു നാലു വീഡിയോകളിലായി ഉളളത്.

ഒളികാമറയിലൂടെ പകര്‍ത്തിയതല്ല ദൃശ്യങ്ങള്‍ എന്നു വ്യക്തം. വീഡിയോയിലെ സ്ത്രീ കാമറയെ നോക്കി ചിരിക്കുന്നതടക്കമുളള രംഗങ്ങള്‍ വീഡിയോയിലുണ്ട്. സരിതാ എസ് നായരുടേതെന്ന പേരിലാണു വീഡിയോ പറക്കുന്നതെന്നതിനാല്‍ ചൂടപ്പം പോലെയാണു ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പരക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെക്കുറിച്ചു വ്യക്തതയില്ല. വീഡിയോ ചോര്‍ത്തിയത് സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതനാണെന്നു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ വീഡിയോയയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന പോസ്റ്റുകളാണ് ഈ അഭ്യൂഹം പ്രചരിക്കാന്‍ കാരണം. എന്തായാലും വരും ദിവസങ്ങളില്‍ വിഷയം വന്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

അതേസമയം തന്റേതെന്ന് പറയപ്പെടുന്ന തരത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോയെക്കുറിച്ച് അറിയില്ലെന്ന്  സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഇത്തരം വീഡിയോ പുറത്തിറക്കിയിരിക്കുന്നവരുടെ ലക്ഷ്യം എന്റെ മരണമാണ്, അത് ഒരിക്കലും നടക്കില്ല. ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഞാന്‍ നിയമയുദ്ധം തുടരും. ഇത്തരത്തില്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. വീഡിയോ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും സരിത എസ് നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

എന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്. ദിനംപ്രതി വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണുകളും കത്തുകളും ഒരുപാട് ലഭിക്കുന്നുണ്ട്. ഇതേക്കുറിച്ച് പരാതി നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥരില്ല. പക്ഷെ നടപടിയെടുക്കാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. സൈബര്‍ ക്രൈമായി കേസെടുത്ത് പോലീസ് അന്വേഷിച്ചിരുന്നുവെങ്കില്‍ വധഭീഷണി മുഴക്കുന്ന ഫോണ്‍വിളികളുടെ ഉറവിടത്തെക്കുറിച്ച് കണ്ടെത്താമായിരുന്നു. പോലീസ് ഇതിനു ശ്രമിക്കുന്നില്ല. ഇനി ആര്‍ക്കാണ് പരാതി നല്‍കേണ്ടത് സരിത ചോദിക്കുന്നു. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍  എന്നും വരാനായി ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇപ്പോഴത്തെ സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കാട്ടി പരാതി നല്‍കും. അത് കോടതിയിലോ പോലീസിലോ എവിടെ നല്‍കണമെന്നതിനെക്കുറിച്ച്  ആലോചിച്ച് തീരുമാനമെടുക്കും. എന്നെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരോട് ഒന്നേ പറയാനുള്ളു, ഇതൊന്നുകൊണ്ടൊന്നും ഞാന്‍ ആത്മഹത്യ ചെയ്യില്ല.  നിയമപോരാട്ടം തുടരുക തന്നെ ചെയ്യും- സരിത പറഞ്ഞു നിര്‍ത്തി.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല