Video Of Day

Breaking News

ലൈംഗികബന്ധത്തിന് വിസമ്മതിച്ച 19 കാരി മകളെ പിതാവ്‌ കൊന്നു

മുസാഫര്‍നഗര്‍: ബീഹാറിലെ മുസാഫര്‍ഗഞ്‌ജില്‍ 45 കാരനായ പിതാവ്‌ താനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 കാരി മകളെ കൊന്നു! സംഭവത്തെ തുടര്‍ന്ന്‌ പിടിയിലായ ഇയാള്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ തന്റെ ഭാര്യയെയും കൊന്നതായി കുറ്റസമ്മതം നടത്തി. വ്യാഴാഴ്‌ച വെളുപ്പിന്‌ നാല്‌ മണിയോടെയാണ്‌ സംഭവം നടന്നത്‌.

രാക്‌തു പ്രസാദ്‌ എന്ന കര്‍ഷകത്തൊഴിലാളിയാണ്‌ സ്വന്തം മകളെ അതിക്രൂരമായി കൊലചെയ്‌തത്‌. നാല്‌ മാസം മുന്‍പ്‌ വിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന്‌ ഇറക്കിവിട്ട ശേഷമാണ്‌ ഇയാള്‍ മകളോട്‌ പൈശാചികമായി പെരുമാറിയത്‌. വീട്ടിലെ മറ്റു മുറികളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു രാക്‌തു തന്റെ മൂത്തമകളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കൊലചെയ്‌തത്‌.

ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ്‌ പെണ്‍കുട്ടിക്ക്‌ ദുര്യോഗം സംഭവിച്ചത്‌. മദ്യപിച്ച നിലയില്‍ രാത്രി വൈകി വീട്ടിലെത്തിയ രാക്‌തു മകളുടെ മുറിയില്‍ ഉറങ്ങണമെന്ന്‌ വാശിപിടിച്ചു. മകളും മരുമകനും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ വാക്കേറ്റമായി. കൊന്നുകളയുമെന്ന ഭീഷണിയെ തുടര്‍ന്ന്‌ മരുമകന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയി. തുടര്‍ന്ന്‌ മകളെ ലൈംഗികാഗ്രഹത്തോടെ സമീപിച്ചുവെങ്കിലും ഉറക്കെ കരയുകയും ചെറുത്തുനില്‍ക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ പുല്ലുവെട്ടി ഉപയോഗിച്ച്‌ കഴുത്തിലും കാലിലും വയറിലും മാരക പ്രഹരമേല്‍പ്പിച്ച്‌ കൊല്ലുകയായിരുന്നു. മീനാപൂര്‍ പോലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല