കന്യകാത്വം സംരക്ഷിക്കാന്‍ രാജാവിന്റെ വക മാസം 18 ഡോളര്‍ ധനസഹായം
കന്യകാത്വം സംരക്ഷിക്കാന്‍ രാജ്യത്തെ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്ക് ധനസഹായം. ആഫ്രിക്കന്‍രാജ്യമായ സ്വാസിലാന്റിലെ രാജാവിന്റേതാണ് നിര്‍ദേശം. ലോകബാങ്കിന്റെ എച്ച്‌ഐവി ഫണ്ട് ഉപയോഗിച്ച് 18 ഡോളര്‍ വീതം മാസംതോറും നല്‍കും. ലൈംഗികതയില്‍ നിന്നും കൗമാരക്കാരികളെ തടയാനും അതുവഴി എച്ച്‌ഐവി യുടെ വ്യാപനം തടയാനുമാണ് സാമ്പത്തികസഹായം.
രാജ്യത്തെ പകുതിയിലധികം സ്‌ത്രീകളും എയ്‌ഡ്സ് ബാധിതരായ സ്വാസിലാന്റില്‍ മാരകരോഗം തടയലാണ് ഉദ്ദേശമെങ്കിലും ഇപ്പോള്‍തന്നെ 15 ഭാര്യമാരില്‍ അധികമുള്ള രാജാവിന് രോഗമില്ലാത്ത നവവധുക്കളെ വിവാഹം കഴികക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന ആരോപണം ശക്‌തമാണ്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന സ്വാസിലാന്റിലെ ജനപ്രതിനിധികള്‍ എയ്‌ഡ്സ് തടയാനാണ് രാജാവ് എം സ്വാതി മൂന്നാമന്‍ നിയമം കൊണ്ടുവന്നതെന്ന് തറപ്പിച്ചു പറയുന്നു.
എച്ച്‌ഐവി, എയ്‌ഡ്സ് കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് കൗണ്‍സില്‍ സ്വാസിലാന്റിലെ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണ് പെണ്‍കുട്ടികളുടെ കന്യകാത്വം ഉറപ്പാക്കുന്നത്. എന്നാല്‍ പണത്തിന് വേണ്ടി ലൈംഗിക വികാരം മൂടിവെയ്‌ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ വാഗ്‌ദാനം നിരസിച്ചിരിക്കുകയാണ്. സെക്‌സിനായി വൃദ്ധന്മാരില്‍ നിന്നു പോലും ഇതിനേക്കാള്‍ വലിയ തുക കിട്ടുമെന്നിരിക്കേ കന്യകാത്വ സംരക്ഷണത്തിന് ഈ തുക മതിയാകില്ല് എന്നാണ് പെണ്‍കുട്ടികള്‍ തന്നെ പറയുന്നത്. ഇതേ തുക തന്നെ സെക്‌സില്‍ ഏര്‍പ്പെട്ടാലും പെണ്‍കുട്ടികള്‍ക്ക് കിട്ടുമെന്നിരിക്കേ എന്തിന് ഈ പണത്തിന് പുറകേ പോകണമെന്നും അവരില്‍ ചിലര്‍ ചോദിക്കുന്നു.
ഇത്തരം ചില നടപടികള്‍ ലോകബാങ്ക് മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കിയെങ്കിലൂം സ്‌കൂള്‍ കുട്ടികള്‍ മാത്രമായിരുന്നു പദ്ധതിയുടെ ഭാഗമായത്. യു എന്നിന്റെ എയ്‌ഡ്വിരുദ്ധ പരിപാടികളുടെ 2013 ലെ വിവരം അനുസരിച്ച് 1.5 ദശലക്ഷം പേരുള്ള സ്വാസിലാന്റില്‍ രണ്ടു ലക്ഷം എയ്‌ഡ്രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവിടുത്തെ 15-19 പ്രായത്തിനിടയിലെ 26 ശതമാനം പെണ്‍കുട്ടികളും 25-29 പ്രായത്തിനിടയിലെ 56 ശതമാനം യുവതികളും എയ്‌ഡ്സ് ബാധിതരാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ