Video Of Day

Breaking News

പന്ത്രണ്ടുവയസ്സുകാരിയെ പാര്‍ട്ടി ഓഫീസിലിട്ട് ബലാത്സംഗത്തിനിരയാക്കി

ദുര്‍ഗാപൂര്‍: പന്ത്രണ്ടുവയസ്സുകാരിയെ പാര്‍ട്ടി ഓഫീസില്‍ വച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ സഹോദരന്‍ ബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയ പ്രദേശവാസികള്‍ പ്രതിയെ വിവസ്‌ത്രനാക്കി മര്‍ദിച്ച്‌ അവശനാക്കിയാണ്‌ പോലീസിനു കൈമാറിയത്‌. പശ്‌ചിമബംഗാളിലെ ദുര്‍ഗാപൂരിലാണ്‌ സംഭവം നടന്നത്‌. ബാബു മൊണ്ടാല്‍ എന്ന പ്രാദേശിക നേതാവിന്റെ സഹോദരന്‍ ഭോലയാണ്‌ കേസിലെ പ്രതി.

ടൗണിലെ ഒരു ബസ്‌ ടെര്‍മിനലില്‍ ബന്ധുക്കളെ കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂക്കും വായയും പൊത്തി സമീപത്തുളള പാര്‍ട്ടി ഓഫീസിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ നന്നായി മദ്യപിച്ച നിലയിലായിരുന്നു. പീഡനത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിക്കൂടുകയായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ ഭോലയെ നഗ്നനാക്കി മര്‍ദിച്ച്‌ അവശനാക്കി. മൊണ്ടാല്‍ പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും പെണ്‍കുട്ടിയടക്കമുളളവര്‍ ഭോലയെ മര്‍ദിക്കുന്നത്‌ കുറച്ചു സമയം കൂടി തുടര്‍ന്നു. പോലീസിനു നേര്‍ക്കും ആക്രമണമുണ്ടായി. ജനക്കൂട്ടം പാര്‍ട്ടി ഓഫീസ്‌ തകര്‍ക്കുകയും പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു ബൈക്ക്‌ കത്തിക്കുകയും ചെയ്‌തു. 

അഭിപ്രായങ്ങളൊന്നുമില്ല