ഗാന്ധിജി സരളാ ദേവിയുമായി തീവ്രപ്രണയത്തിലായിരുന്നു, കസ്തൂര്‍ബയെ ഉപേക്ഷിക്കാന്‍ തുനിഞ്ഞു
രാജ്യം റൗളിത് നിയമത്തിൽ കഷ്ടപ്പെടുകയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വേദനിക്കുകയും ചെയ്ത 1919ൽ രാഷ്ട്രപിതാവ് ഒരു തീവ്രപ്രണയത്തിൽ മുഴുകിയിരിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാത്മാഗാന്ധിക്ക് കസ്തൂർബായുമായുള്ള ബന്ധം നിലനിൽക്കെ മഹാത്മാ ഗാന്ധിക്ക് ഒരു വിവാഹേതര ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരി സ്വർണമ്മയുടെയും കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജാനകി നാഥ് ഘോഷാലിന്റെ മകൾ സരളാദേവി ചൗധരിയാണ് അദ്ദേഹത്തിന്റെ പ്രണയ കഥകളിലെ നായിക.
പ്രമോദ് കപൂർ എഴുതിയ 'മൈ എക്‌സ്‌പെരിമെന്റ് വിത്ത് ഗാന്ധി' എന്ന പുസ്തകത്തിലാണ് ഈ ബന്ധത്തെക്കുറിച്ച് പരാമർശമുള്ളത്. 1919-20 കാലയളവിൽ ഗാന്ധിജി എഴുതിയ കത്തുകളാണ് ഇതിന് തെളിവായി പ്രമോദ് കപൂർ നിരത്തുന്നത്. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഈ പുസ്തകത്തിലെ ഗാന്ധിജിയുടെ രഹസ്യ ബന്ധത്തെക്കുറിച്ചുള്ള അദ്ധ്യായമായ 'വെൻ ഗാന്ധി നിയർലി സഌപ്പ്ഡ്' ഔട്ട്‌ലുക്ക് മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഗാന്ധിജിയുടെ ചെറുമകനായ രാജ്‌മോഹൻ ഗാന്ധി എഴുതിയ മോഹൻദാസ്: എ ട്രൂ സ്‌റ്റോറി ഓഫ് എ മാൻ, ഹിസ് പീപ്പിൾ ആൻഡ് എംപയർ എന്ന പുസ്തകത്തിലും 1993ൽ മാർട്ടിൻ ബർഗസ് ഗ്രീൻ എഴുതിയ ഗാന്ധി: വോയിസ് ഓഫ് ന്യൂ ഏജ് റവല്യൂഷൻ എന്ന പുസ്തകത്തിലും ഇത് സംബന്ധിച്ച പരാമർശങ്ങളുണ്ടായിരുന്നു. രാജ്‌മോഹൻ ഗാന്ധിയുടെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കത്തുകളാണ് പ്രദീപിന്റെ ലേഖനത്തിന് അടിസ്ഥാനം.
റൗളിത് നിയമം, ജാലിയൻവാലാബാഗ് കൂട്ടക്കൊല തുടങ്ങീ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ വർഷമായിരുന്നു 1919. ഗാന്ധിജിയും സരളാദേവിയും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നെങ്കിലും ആ വർഷം ഒക്ടോബറിലാണ് ഇരുവരുടെയും ബന്ധം ദൃഢമായതെന്ന് ലേഖനം പറയുന്നു. പഞ്ചാബിൽ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന റാംഭുജ് ദത്ത് ചൗധരിയായിരുന്നു സരളയുടെ ഭർത്താവ്. 1872ലാണ് സരളാദേവി ജനിച്ചത്.
33 വയസ്സു വരെ അവിവാഹിതയായിരുന്ന സരള വിവേകാനന്ദ ആശ്രമത്തിൽ വേദവും ഭഗവത്ഗീതയും പഠിക്കുന്നതിനിടെ ഒരു മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ഹിമാലയത്തിലേക്കും തിബറ്റിലേക്കും തീർത്ഥാടനത്തിനൊരുങ്ങുമ്പോൾ വീട്ടുകാർ നിർബന്ധിച്ച് ഇവരെ വിവാഹം കഴിപ്പിക്കുകയായിരുന്നു. മാതാവിന് സുഖമില്ലെന്നും മരിക്കുന്നതിന് മുമ്പ് വിവാഹം നടന്നു കാണണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് ആര്യസമാജം പ്രവർത്തകനായിരുന്ന ചൗധരിയുമായി ഇവരുടെ വിവാഹം നടത്തിയത്.
കടപ്പാട്: മറുനാടന്‍

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ