Video Of Day

Breaking News

കാമുകനെ കാണാന്‍ മതിലുചാടിയ കാമുകി ഷോക്കേറ്റു മരിച്ചു

ബീജിംഗ്‌: കാമുകനെ കാണാന്‍ ആരുമറിയാതെ യൂണിവേഴ്‌സിറ്റി ഹോസ്‌റ്റല്‍ മതിലുചാടിയ പെണ്‍കുട്ടി ഷോക്കേറ്റു മരിച്ചു. ചൈനയിലെ ഉന്നാന്‍ പ്രവിശ്യയിലാണ്‌ ദുഃഖകരമായ സംഭവം നടന്നത്‌. ജിയാവൊ ചിന്‍ എന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വെളുപ്പിന്‌ മതിലില്‍ സ്‌ഥാപിച്ചിരിക്കുന്ന കമ്പിവേലിയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ്‌ കണ്ടെത്തിയത്‌.

സ്വന്തം മുറിയില്‍ താമസിക്കുന്നവര്‍ പോലും അറിയാതെയാണ്‌ വിദ്യാര്‍ഥിനി രാത്രി മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍, മതിലിനു മുകളില്‍ സ്‌ഥാപിച്ചിരിക്കുന്ന വൈദ്യുത വേലി നൂണ്ടുകടക്കാനുളള ശ്രമത്തിനിടെ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ്‌ നിഗമനം.

ഹോസ്‌റ്റലുകളിലേക്ക്‌ പുറത്തുനിന്നുളളവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനാലാണ്‌ കമ്പിവേലിയിലൂടെ വൈദ്യുതി കയറ്റിവിടാന്‍ തീരുമാനിച്ചതെന്ന്‌ യൂണിവേഴ്‌സിറ്റി വക്‌താവ്‌ പറഞ്ഞു. എന്നാല്‍, ഇത്തരത്തിലൊരു അപകടമാണ്‌ കാത്തിരിക്കുന്നതെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നും യൂണിവേഴ്‌സിറ്റി വക്‌താവ്‌ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല