ക്ലസ്റ്റർ ഉപരോധ സമരത്തിനിടെ അദ്ധ്യാപകൻ മരണപ്പെട്ട സംഭവം; യൂത്ത് ലീഗ് പ്രവര്‍ത്തകർ കുറ്റക്കാര്‍ അല്ലന്ന് കോടതി വിധി
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ക്ലസ്റ്റര്‍യോഗ ബഹിഷ്‌കരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലിം യൂത്ത് ലീഗിന്‍റെ പതിനേഴോളം പ്രവര്‍ത്തകർ കുറ്റക്കാര്‍ അല്ലന്ന് കോടതി വിധി .
2008 ജൂലായ് 19ന് ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ ക്ലസ്റ്റര്‍ ബഹിഷ്‌കരണസമരത്തിനിടയില്‍ കിഴിശ്ശേരി ജി.യു.പി. സ്‌കൂളില്‍ വച്ച് അധ്യാപകന്‍ മര്‍ദനമേറ്റു മരിക്കുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അതേസമയം അക്രമ സമരം യൂത്ത് ലീഗിന്റെ മാർഗ്ഗമല്ലെന്നും നീതി വിജയിക്കുകയും ചെയ്തിരിക്കുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി എം സാദിഖലി അഭിപ്രായപ്പെട്ടു
വിധിയിൽ സന്തോഷം രേഖപ്പെടുത്തി സാദിഖലി
"രാഷ്ട്രീയ വിദ്വേഷം കൊണ്ട് നിരപരാധികൾ പീഡിപ്പിക്കപ്പെട്ട കേസാണിത്.അദ്ധ്യാപകനെ ചവിട്ടി കൊന്നവർ എന്ന പഴി ഏറെ കാലം യൂത്ത് ലീഗിന് ഇത് മൂലം കേൾക്കേണ്ടി വന്നു.അക്രമ സമരം യൂത്ത് ലീഗിന്റെ മാർഗ്ഗമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയും നീതി വിജയിക്കുകയും ചെയ്തിരിക്കുന്നു."
വിധിയിൽ സന്തോഷം രേഖപ്പെടുത്തി സാദിഖലി ഫെസ്ബുക്കിൽ കുറിക്കുന്നു

Post by P M Sadiq Ali.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ