Video Of Day

Breaking News

കുതിരപരിശീലകന്‍ ചമഞ്ഞ് ബലാത്സംഗ ശ്രമം: വിദ്യാര്‍ഥിക്ക് 10 വര്‍ഷം തടവ്‌

ദുബായ്: കുതിര പരിശീലകന്‍ ചമഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് 10 വര്‍ഷം തടവ്. ബ്ലാക്‌ബെറി മെസ്സഞ്ചര്‍ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത 22കാരനായ സൗദി വിദ്യാര്‍ഥിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. യു.എ.ഇ. സ്വദേശിനിയായ 28കാരിയാണ് പരാതിക്കാരി.
ബ്ലാക്‌ബെറി മെസഞ്ചറില്‍ തന്നെകൂടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശമയച്ചാണ് വിദ്യാര്‍ഥി യുവതിയുമായി കൂട്ടുകൂടാന്‍ ശ്രമിച്ചത്. കുതിര പരിശീലകനാണെന്ന് അവകാശപ്പെട്ട ഇയാള്‍ കോഫീ ഷോപ്പില്‍ യുവതിക്ക് കുതിരസവാരി സംബന്ധിച്ച ക്ലാസെടുക്കുകയും ചെയ്തു. രാജകുടുംബത്തിന് കുതിര സവാരിയില്‍ പരിശീലനം നല്‍കിയിരുന്നുവെന്ന അവകാശവാദത്തോടെയാണ് ഇയാള്‍ യുവതിയുടെ വിശ്വാസ്യത നേടിയെടുത്തത്.
വീട്ടിലേക്ക് തിരികെ കൊണ്ടുവിടാനെന്ന മട്ടില്‍ സ്ത്രീയെ തന്റെ കാറില്‍ കയറ്റിയായിരുന്നു ബലാത്സംഗ ശ്രമം. പീഡനശ്രമത്തെ ശക്തമായി പ്രതിരോധിച്ച തന്നെ തുടര്‍ച്ചയായി മര്‍ദിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ വിശദമാക്കുന്നു. പ്രതിക്ക് ശിക്ഷയും 50,000 ദിര്‍ഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു യുവതി പരാതി ഫയല്‍ ചെയ്തിരുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല