Video Of Day

Breaking News

ഐഫോണ്‍ 6 പോക്കറ്റിലിരുന്ന്‌ കത്തി, കാലിനു പൊളളലേറ്റു

ആപ്പിളിന്റെ ഐഫോണ്‍ 6 നും ഐഫോണ്‍ 6 പ്ലസിനും ലഭിച്ച പ്രശസ്‌തി കമ്പനിക്ക്‌ പാരയാവുകയാണ്‌. കാരണം പുതിയ ജനറേഷന്‍ ഫോണുകളുടെ ന്യൂനതകള്‍ക്ക്‌ ഗുണത്തേക്കാളേറെ വാര്‍ത്താ പ്രാധാന്യമാണ്‌ ലഭിക്കുന്നത്‌. ബെന്‍ഡ്‌ ഗേറ്റിനും ഹെയര്‍ ഗേറ്റിനും പിന്നാലെ ഒരു ഐഫോണ്‍ 6 ഉടമയുടെ പോക്കറ്റിലിരുന്ന്‌ കത്തിയ വാര്‍ത്തയാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയാവുന്നത്‌. യുഎസ്‌ വ്യവസായിയായ ഫിലിപ്‌ ലെച്ചറിന്റെ ഐഫോണ്‍ 6 അദ്ദേഹത്തിന്റെ ജീന്‍സിന്റെ പോക്കറ്റിലിരുന്ന്‌ കത്തുകയായിരുന്നു. സംഭവത്തില്‍ കാലിനു ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്‌.

കാലിനു പൊളളലേറ്റതിന്റെയും കത്തിക്കരിഞ്ഞ ഫോണിന്റെയും ജീന്‍സിന്റെയും ചിത്രങ്ങള്‍ ഫിലിപ്‌ യുട്യൂബില്‍ അപ്‌ലോഡു ചെയ്‌തിട്ടുണ്ട്‌. അപകടവിവരങ്ങള്‍ സ്വന്തം ബ്ലോഗിലും പോസ്‌റ്റു ചെയ്‌തിരിക്കുന്നു. കുടുംബത്തോടൊപ്പം അരിസോണയില്‍ സന്ദര്‍ശനം

നടത്തുന്നതിനിടെയായിരുന്നു ഫിലിപ്പിന്റെ ഐഫോണ്‍ കത്തിയത്‌. ഇവര്‍ ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. റിക്ഷ ഒരു ട്രോളി ട്രാക്കില്‍ പെട്ട്‌ തലകീഴായി മറിഞ്ഞു. ഭാര്യയ്‌ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല എന്ന്‌ ഉറപ്പുവരുത്തുന്നതിനിടെ തന്റെ പോക്കറ്റില്‍ നിന്ന്‌ പുകയുയരുന്നത്‌ ഫിലിപ്പ്‌ ശ്രദ്ധിച്ചില്ല. കാലില്‍ പൊളളലേറ്റപ്പോഴാണ്‌ ഫിലിപ്പ്‌ തന്റെ പോക്കറ്റില്‍ നിന്ന്‌ ഐഫോണ്‍ പുറത്തെടുക്കാന്‍ ശ്രമിച്ചത്‌. അപ്പോഴേക്കും കാലില്‍ നല്ല രീതിയില്‍ പൊളളലേറ്റുകഴിഞ്ഞിരുന്നു. ഫോണ്‍ പുറത്തേക്കെടുക്കുന്നതിനിടെ അരയ്‌ക്കും പൊളളലേറ്റു.

കട്ടിയുളളലതര്‍ കവര്‍ ഉണ്ടായിരുന്നതിനാല്‍ മാത്രമാണ്‌ കൈയ്‌ക്ക് പൊളളലേല്‍ക്കാതെ രക്ഷപെട്ടത്‌. സംഭവം കണ്ട്‌ ഓടിക്കൂടിയവരിലൊരാള്‍ ഐസുകഷണങ്ങളിട്ടാണ്‌ ഫോണ്‍ തണുപ്പിച്ചത്‌. 

അഭിപ്രായങ്ങളൊന്നുമില്ല