Video Of Day

Breaking News

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?;വീഡിയോ വൈറലാകുന്നു

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
മലിനമായ ജലാശയം, അതി മലിനമായ ഒരു ഭൂമിയും..

തണലു കിട്ടാൻ തപസിലാണിന്നിവിടെയെല്ലാ മലകളും
ദാഹനീരിനു നാവ് നീട്ടി വരണ്ടു പുഴകൾ സർവതും.."
 
രണ്ടു ദിവസമായി മലയാളിയുടെ ചുണ്ടിലുണ്ട് ഈ വരികൾ..
പ്രകൃതിയുടെ പച്ചപ്പിലേക്ക് തിരിച്ചു നടക്കാൻ,ആർത്തി മൂത്ത് കുന്നിടിച്ച് കൂടാരം കെട്ടുന്നതിനു ,പാടം നികത്തി പുര പണിയുന്നതിനു  മുമ്പ് ഒന്നു  തിരിഞ്ഞു നോക്കാൻ....
 പുഴയിലേക്ക്  ,തോട്ടിലേക്ക്,കുളത്തിലേക്ക്   മാലിന്യക്കൂമ്പാരമെറിയുന്നതിനു മുമ്പ് കൈ പിൻവലിക്കാൻ മനുഷ്യ മനസ്സിനെ ഓർമ്മപ്പെടുത്തുന്ന മനോഹരമായ ഈ കവിത സോഷ്യൽ മീഡിയ എറ്റെടു ത്തിരിക്കുകയാണ്  .

ആദിവാസികളുടെ നില്‍പുസമരത്തിനു ഐക്യദാര്‍ഡ്യം പ്രഘ്യാപിച്ച് ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത ആലപിക്കുന്ന രശ്മി സതീഷാണ് .പ്രമേയത്തിലെ സമ്പ ന്നതയും  ,മനോഹരമായ ആലാപനവും മലയാളിക്ക് ഈ കവിത പ്രിയപ്പെട്ടതാക്കി .
 ചിത്രീകരണം:ബിജിത്ത് ചന്ദ്രന്‍ എവര്‍ഷൈന്‍

അഭിപ്രായങ്ങളൊന്നുമില്ല