കാറിലുരസിയ ഓട്ടോക്കാരന്റെ ചെകിട്ടത്തടിച്ച് യുവതി, തടയാന്‍ ചെന്ന ഭര്‍ത്താവിനും കിട്ടി
തിരുവനന്തപുരം സ്വദേശിനിയായ വനിതാ അഭിഭാഷക മംഗലപുരത്ത് കാട്ടിക്കൂട്ടിയത് സിനിമയെ വെല്ലുന്ന പ്രകടനം. കാറിലുരസിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ചെകിട്ടത്തടിച്ച യുവതി ഇതു തടയാനെത്തിയ ഭര്‍ത്താവിന്റെ ചെകിട്ടത്തും ഒന്നു പൊട്ടിച്ചു. ഓട്ടോക്കാര്‍ ഒത്തുകൂടിയതോടെ പ്രശ്‌നം വഷളാവുകയും യുവതിയേയും ഭര്‍ത്താവിനെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും തല്ലുകൊണ്ട ഓട്ടോക്കാരന് പരാതിയില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു.
കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകയും ഭര്‍ത്താവും മംഗലപുരത്തേക്ക് കാറില്‍ യാത്ര പോയതായിരുന്നു. ദേശീയപാതയ്ക്കരുകിലുള്ള പെട്രോള്‍ പമ്പില്‍ ഇന്നലെ രാവിലെ 11 മണിയോടെ ഇന്ധനം നിറയ്ക്കാന്‍ കയറിയപ്പോഴാണ് പ്രശ്‌നത്തിന് തുടക്കം. കാറില്‍ ഇന്ധം നിറയ്ക്കുന്നതിനിടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരുമായി എത്തിയ ഓട്ടോ ഇടയ്ക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ ഉരസി. ചാടിയിറങ്ങിയ യുവതിയും ഓട്ടോ ഡ്രൈവറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും അതിനിടയില്‍ യുവതി ഡ്രൈവറുടെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കുകയുമായിരുന്നു.
ഡ്രൈവിംഗ് സീറ്റിലിരുന്ന ഭര്‍ത്താവ് ഇതു കണ്ട് ചാടിയിറങ്ങി ഭാര്യയെ തടയാന്‍ ശ്രമിച്ചു. കലി തീരാതിരുന്ന യുവതി ഭര്‍ത്താവിന്റെ ചെകിട്ടത്തും ഒന്നു പൊട്ടിച്ചു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സമീപത്തെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും തടിച്ചുകൂടി. ചെകിട്ടത്തടിയേറ്റ ഭര്‍ത്താവ് ചമ്മലോടെ കാറില്‍ കയറി ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. വീണ്ടും അസഭ്യ വര്‍ഷം നടത്തി യുവതി കാറില്‍ കയറി പോകാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോക്കാര്‍ വളഞ്ഞു. ഏകദേശം നാല്‍പ്പതു വയസുകാരിയായ യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് അവര്‍ കാര്‍ തടയുകയായിരുന്നു.
ഓട്ടോക്കാരന്റെ ചെകിട്ടത്തടിച്ചതിനു സമാധാനം പറഞ്ഞിട്ടു പോയാല്‍ മതിയെന്നായിരുന്നു ആവശ്യം. ഇതോടെ മംഗലപുരം പോലീസ് എത്തി ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി. അതിനിടയില്‍ സംഭവം അറിഞ്ഞ് മംഗലപുരം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തി. സ്വന്തം ഭര്‍ത്താവിന്റെ ചെകിട്ടത്തടിച്ച കാര്യം തങ്ങള്‍ക്കു പ്രശ്‌നമല്ലെങ്കിലും ഓട്ടോക്കാരനെ മര്‍ദിച്ചതിനു കേസെടുത്തേ വീട്ടമ്മയെ വിട്ടയയ്ക്കാന്‍ പാടുള്ളൂ എന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ തനിക്കു പരാതിയില്ലെന്നു മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ പറഞ്ഞതോടെ ബഹളം നിലച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ