പച്ച മാങ്ങ കിട്ടാന്‍ നാട്ടുകാരോട് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു: നടി നിക്കി
അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്. ഓം ശാന്തി ഓശാന , 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരിയായി മാറിയ അന്യഭാഷ സുന്ദരി നിക്കി ഗല്‍റാണി പുതിയ ചിത്രമായ വെള്ളിമൂങ്ങയും ഹിറ്റായതിന്റെ സന്തോഷത്തിലാണ്. തമിഴിലും തെലുങ്കിലും തിരക്കേറിയ താരം മലയാളത്തിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വെള്ളിമൂങ്ങയുടെ വിശേഷങ്ങളുമായി നിക്കി മനോരമ ഓണ്‍ലൈനില്‍...
മലയാളത്തില്‍ മൂന്നുപടങ്ങള്‍- 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ ഇവയെല്ലാം ഹിറ്റുകളാണ് ഈ സിനിമയുടെ ഭാഗമായ ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ എന്തു തോന്നുന്നു?
എന്റെ മൂന്നു മലയാള സിനിമകളും സൂപ്പര്‍ഹിറ്റുകളായതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. മലയാളം എന്നെ സ്വീകരിക്കുന്നു എന്നുള്ളത് വളരെയധികം അഭിമാനം തരുന്ന സംഗതിയാണ്. ഓം ശാന്തി ഓശാനയുടെ പ്രൊഡ്യൂസര്‍ എന്നെ വിളിച്ചിട്ട് 'ലക്കിസ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഞാന്‍ അതില്‍ ആഹ്ലാദിക്കുന്നു.
ആദ്യം നിവിന്‍ പോളിയ്‌ക്കൊപ്പം, ഇപ്പോള്‍ ബിജുമേനോനോടൊപ്പവും എന്തായിരുന്നു 'വെള്ളിമൂങ്ങയുടെ അനുഭവം?
ആദ്യം മുതല്‍ അവസാനം വരെ സിനിമയിലെ ലൊക്കേഷനില്‍ ഞാനും ബിജുച്ചേട്ടനും നല്ല കമ്പനിയായിരുന്നു. 'വെള്ളിമൂങ്ങ കണ്ട പ്രേക്ഷകര്‍ക്ക് എന്റെ ഇതിലെ റോള്‍ എന്താണെന്ന് അറിയാം. ഷൂട്ടിങ് സമയത്ത് നടന്ന രസകരമായ ഓര്‍മ്മ ഞാന്‍ പങ്കുവയ്ക്കാം. ഷൂട്ടിങ്ങിന്റെ ആദ്യദിവസം മുതല്‍ പച്ചമാങ്ങ കഴിക്കുന്ന സീന്‍ ഉണ്ടായിരുന്നു. പച്ചമാങ്ങ കൂടുതല്‍ കഴിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
ഷൂട്ടിങ്ങിന്റെ അവസാന ദിവസം തൊടുപുഴയിലെ ഒരു വീട്ടില്‍ മാങ്ങ പറിക്കാന്‍ ചെന്നപ്പോള്‍ ആ വീട്ടിലെ പ്രായമായ ആള്‍ മാങ്ങ പറിക്കാന്‍ സമ്മതിച്ചില്ല. അവസാനം മാങ്ങ കിട്ടാന്‍വേണ്ടി അയാളോട് ഞാന്‍ ഗര്‍ഭിണിയാണെന്ന് ഒരു കള്ളം പറഞ്ഞ് അയാളെ പറ്റിച്ചു. ഇതൊക്കെ ഇപ്പോള്‍ രസമുള്ള ഓര്‍മയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ