അമ്മ കാമുകനൊപ്പം ഒളിച്ചോടി; ദുഖം താങ്ങാനാവാതെ മകള്‍ നാടുവിട്ടു
കോട്ടയം: അനാശാസ്യ സംഘത്തിന്റെ പിടിയില്‍ അകപ്പെടാമായിരുന്ന ഒരു പെണ്‍കുട്ടിയെ നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനന്റെയും ബസ് ജീവനക്കാരന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുനക്കര ബസ് സ്റ്റാന്‍ഡിലാണ് സംഭവം. വൈകുന്നേരം ആറരയോടെ തിരുനക്കര സ്റ്റാന്‍ഡിലെത്തിയ പതിനെട്ടുകാരി എട്ടുമണിയായിട്ടും പോയില്ല. സ്റ്റാന്‍ഡില്‍ പലയിടത്തും കറങ്ങി നടന്ന പെണ്‍കുട്ടിയെ വട്ടമിട്ട് ചില അനാശാസ്യ പ്രവര്‍ത്തകരും അടുത്തൂകൂടി. ബസ് സ്റ്റാന്‍ഡ് ശുചിയാക്കുന്ന നഗരസഭാ ജീവനക്കാരന്‍ എം.ഷാജിയുടെ ശ്രദ്ധയിലാണ് ഇക്കാര്യം ആദ്യം എത്തിയത്.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോകാതെ നില്‍ക്കുന്ന പെണ്‍കുട്ടിക്കടുത്തേക്ക് ചില യുവാക്കള്‍ തട്ടിയും മുട്ടിയും എത്തിയതോടെ സംഗതി പന്തികേടല്ല എന്നു തോന്നി. ഉടനെ കെഎംവി ബസിന്റെ നടത്തിപ്പുക്കാരനായ വിജയനെ (തങ്കച്ചന്‍) വിവരം അറിയിച്ചു. രണ്ടുപേരും ചേര്‍ന്ന് നിരീക്ഷിച്ചപ്പോള്‍ സംഗതി ശരിയാണെന്നു മനസിലായി. ഉടനെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തിരുവല്ല സ്വദേശിയാണെന്നും വീടുവിട്ടിറങ്ങിയതാണെന്നും വ്യക്തമായി. അമ്മ മറ്റൊരാളോടൊപ്പം പോയപ്പോള്‍ അനാഥയായ പെണ്‍കുട്ടി വീടുവിട്ടുറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. പെണ്‍കുട്ടിയെ സ്ത്രീ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചു. പിന്നീട് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഷാജിയും വിജയനും സമയോചിതമായി ഇടപെട്ടതിനാലാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ടൗണിലെ അനാശാസ്യ സംഘത്തിലെ ഒരംഗമായി താമസിയാതെ പെണ്‍കുട്ടി മാറുമായിരുന്നു. ഏറെ നേരം സ്റ്റാന്‍ഡില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന പെണ്‍കുട്ടികളെ വലയിലാക്കുന്ന ചില വിരുതന്‍മാര്‍ ടൗണിലുണ്ട്. ഇവര്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രമാക്കി കറങ്ങി നടക്കുകയാണ്. സ്ഥലമറിയാതെ നില്‍ക്കുന്നവരെ സ്ഥലം കാണിച്ചു തരാമെന്നു പറഞ്ഞും മറ്റും കൂട്ടിക്കൊണ്ടു പോയി അനാശാസ്യത്തിന് പ്രേരിപ്പിക്കും. കൈയ്യിലുള്ള പണവും ആഭരണവും തട്ടിയെടുക്കും. ഇതൊക്കെയാണ് ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനം.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ