Video Of Day

Breaking News

ക്ലീനിങ് പിആര്‍ പണിയല്ല, അതൊരു പൊതു പ്രവര്‍ത്തനമാണെന്ന് മോഡിയോട് കമലഹാസൻ ;വീഡിയോ കാണാം

ക്ലീന്‍ ഇന്ത്യ ചലഞ്ചിന് തന്നെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമലഹാസന്റെ മറുപടി.ക്ലീനിങ് പിആര്‍ പണിയല്ല, അതൊരു പൊതു പ്രവര്‍ത്തനമാണെന്നാണ് മോഡിയുടെ വെല്ലുവിളി സ്വീകരിച്ച് കൊണ്ട് കമലഹാസന്‍ പറഞ്ഞത്

പ്രധാനമന്ത്രി വെല്ലുവിളിച്ചവരുടെ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്, എന്നാൽ കഴിഞ്ഞ 20 വര്‍ഷത്തില്‍ ഏറെയായി താനും തന്റെ ആരാധകരും ചെയ്യുന്ന കാര്യത്തിനാണ് മോഡി തന്നെ വെല്ലുവിളിച്ചിരിക്കുന്നത്. തന്റെ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍  വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും കമൽഹാസൻ പറയുന്നു.തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമലഹാസന്റെ മറുപടി

അഭിപ്രായങ്ങളൊന്നുമില്ല