Video Of Day

Breaking News

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പതിനഞ്ചാംവയസില്‍ മൂന്നാമതും പ്രസവിച്ചു

പരിന്തല്‍മണ്ണ മാരമ്പറ്റ കോളനിയില്‍ പീഡനത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടി പതിനഞ്ചാംവയസില്‍ മൂന്നാമതും  പ്രസവിച്ചു. എന്നാല്‍ ഐ.ടി.ഡി.പി ഉദ്യോഗസ്ഥരടക്കം ഉത്തരവാദിത്തപ്പെട്ടവരൊന്നും സംഭവം അറിഞ്ഞില്ല.  പന്ത്രണ്ടാം വയസില്‍ പീഡനത്തിന് ഇരയായി കുഞ്ഞിന് ജന്‍മം നല്‍കിയ പെണ്‍കുട്ടിയാണ് വീണ്ടും ഇരയായത്. മനോരമ ന്യൂസ് പിന്നിലുണ്ട് വീണ്ടുമവര്‍ അന്വേഷണം തുടരുന്നു.

ഇത് 2011 മാര്‍ച്ച് മൂന്നിന് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍. പന്ത്രണ്ടാം വയസിലും പതിമൂന്നാം വയസിലും പീഡിപ്പിക്കപ്പെട്ടു. രണ്ടു കുട്ടികള്‍ ജനിച്ചെങ്കിലും ഒരു കുഞ്ഞ് മരിച്ചു. വാര്‍ത്തക്ക് പിന്നാലെ ആന്റി ട്രാഫിക്കിങ് നോഡല്‍ ഓഫീസറായിരുന്ന ഡി.ഐ.ജി ശ്രീജിത്  കുട്ടിയെ  നേരില്‍ കണ്ട് കേസെടുത്തു. ദുരന്തം  യി ഞങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവിവാഹിത ആദിവാസി അമ്മമാര്‍ക്കായി സര്‍ക്കാര്‍ സഹായങ്ങള്‍ ഒഴുകി. പക്ഷെ , ഈ  പെണ്‍ക്കുട്ടിക്ക് മാത്രം ഒന്നും കിട്ടിയില്ല .     ആരുടേയോ സമ്മര്‍ദപ്രകാരം കേസും ഒത്തുതീര്‍പ്പാക്കി.

ഭാര്യയും രണ്ടു മക്കളുമുളള താഴെക്കോടുകാരനാണ് മദ്യം നല്‍കി കീഴടക്കിയത്. ഒരാഴ്ച മുന്‍പ് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ വച്ച് പെണ്‍കുഞ്ഞ് ജനിച്ചു. പീഡനമാണന്നറിഞ്ഞിട്ടും ആശുപത്രിക്കാര്‍ പൊലീസിനെയോ, ഐ.ടി.ഡി.പി ഉദ്യോഗസ്ഥരേയോ വിവരമറിയിച്ചില്ല. ഒരു കുഞ്ഞുടുപ്പു പോലും ധരിക്കാനില്ലാതെ ഒരു കുരുന്നും  വിശപ്പടക്കാന്‍  വകയില്ലാതെ അമ്മയും കഴിയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും അറിഞ്ഞിട്ടേയില്ല.

അഭിപ്രായങ്ങളൊന്നുമില്ല