Video Of Day

Breaking News

അടിവസ്ത്രം ധരിച്ച ജാപ്പനീസ് സുന്ദരിമാര്‍ക്ക് ചെറുക്കന്‍മാരെ തേടി ടെലിവിഷന്‍ പരിപാടി

ടോക്യോ:  അടിവസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന നാലു യുവതികള്‍. ഇവരുമായി ഡേറ്റിംഗ് നടത്താം, കിടപ്പറ പങ്കിടാം വേണമെങ്കില്‍ വിവാഹവും കഴിക്കാം. എന്നാല്‍ കണ്ണില്‍ കണ്ടവന്‍മാര്‍ക്കൊന്നും ഈ സുന്ദരിമാരുടെ കൂടെ കഴിയാനുള്ള അവസരം ലഭിക്കില്ല. അതികഠിനമായ പരീക്ഷകളില്‍ ജയിച്ച് ഒന്നാമതെത്തുന്നവര്‍ക്കു മാത്രമേ ഇതിനുള്ള അവസരം ലഭിക്കുകയുള്ളൂ. ജപ്പാനില്‍ ആരംഭിച്ച പുതിയ റിയാലിറ്റി ഷോയിലാണ്, പുരാണങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള സ്വയംവരത്തിന്റെ ആധുനിക രൂപം കാണാന്‍ സാധിക്കുന്നത്.

മനക(20), സായ(22), കവൊറി(26), എറി(25) എന്നീ നാലു ചൈനീസ് സുന്ദരികളാണ് ഇണകളെ കാത്തു നില്‍ക്കുന്നത്. ഹാപ്പെനിംഗ് ഗേള്‍സ് എന്നാണ് പരിപാടിയുടെ പേര്. ജപ്പാനിലെ ടോക്യോയില്‍ നിന്നുമാണ് സംപ്രേക്ഷണം. അടിവസ്ത്രത്തിലോ നീന്തല്‍ക്കുപ്പായത്തിലോ മാത്രമാണ് ഇവരെ കാണാന്‍ സാധിക്കുന്നത്. മത്സരത്തിന് അപേക്ഷിക്കുന്ന ഓരോ പുരുഷ കേസരിയും പ്രാഥമിക അഭിമുഖത്തിനു ശേഷമാണ് പരിപാടിയില്‍ പ്രവേശിക്കുന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമേ പിന്നീടുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. പരിപാടിയിലെ വിജയികള്‍ക്ക് പെണ്‍കുട്ടികളുമായി സൗഹൃദം പങ്കിടാം, ഒരുമിച്ചു കഴിയാം. ഈയൊരു സൗഹൃദം പിന്നീട് ഏതു ദിശയിലേയ്ക്കു വേണമെങ്കിലും പോകുമെന്ന് പരിപാടിയുടെ നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു. വേണമെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്നും അതിനുവേണ്ടി വിവാഹ അഭിരുചി പരീക്ഷകള്‍ നടത്തുന്നുണ്ടെന്നും സംപ്രേക്ഷകരായ കാന്റോ ടിവി അറിയിച്ചു.

പെണ്‍കുട്ടികളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ ജപ്പാനിലെ എല്ലാ പുരുഷന്‍മാരെയും ക്ഷണിക്കുന്നുവെന്ന് ചാനലിന്റെ വക്താവായ ടെറൂക്കി അറിയിച്ചു. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കാനുള്ള കരാര്‍ നാലു പേരും ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ബന്ധത്തിന്റെ ആയുസ് എത്രനാളായിരിക്കും എന്നത് നിങ്ങളില്‍ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടപ്പാട്: രാഷ്ട്രദീപിക 

അഭിപ്രായങ്ങളൊന്നുമില്ല