ബലാത്സംഗം ചെയ്‌തവനെ വധിച്ചു; യുവതിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി
'ഇപ്പോള്‍ കയ്യില്‍ വിലങ്ങുകളുണ്ട്. കൊല്ലാന്‍ കൊണ്ടുപോകാനായി പുറത്ത് കാര്‍ കാത്തു നില്‍ക്കുന്നു. പുലര്‍ച്ചെയോടെ എല്ലാം തീരും. ' വികാരനിര്‍ഭരമായിരുന്നു ഇറാന്‍ കാരി റെയ്‌ഹാനെ ജബ്ബാറിന്റെ യാത്ര പറച്ചില്‍. വധശിക്ഷ നടപ്പാക്കേണ്ട ദിവസത്തിന്റെ തലേന്ന് മാതാവ് ഷോലി പരാവനോട് അമ്മയെ ഒരു നിമിഷം പോലും വേര്‍പിരിയാനാകില്ലെന്നും മരിച്ചാലും അങ്ങേ ലോകത്തിരുന്ന് അമ്മയെ നോക്കിക്കൊണ്ടിരിക്കുമെന്നും അവള്‍ മാതാവിനോട് പറഞ്ഞു.
എന്നാല്‍ തന്നെ ബലാത്സംഗം ചെയ്‌തവനെ കുത്തിക്കൊന്നതിന് നടപ്പാക്കേണ്ട റെയ്‌ഹാനെയുടെ വധശിക്ഷ അവസാന മിനിറ്റില്‍ മാറ്റിവെച്ചു. ജബ്ബാറിന്റെ കേസില്‍ അന്വേഷണം വേണ്ട വിധത്തില്‍ നടന്നില്ലെന്നും ഒട്ടേറെ കാര്യങ്ങള്‍ അവ്യക്‌തമാണെന്നും കാണിച്ച് ആംനസ്‌റ്റി വിഷയത്തില്‍ ഇടപെട്ടതോടെ പത്ത് ദിവസത്തേക്ക് കൂടി വധശിക്ഷ മാറ്റി വെയ്‌ക്കാന്‍ നിര്‍ബ്ബന്ധിതമാകുക ആയിരുന്നു.
രഹസ്യാന്വേഷണ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ മൊര്‍ത്തെസാ അബ്‌ദോലായി സര്‍ബാണ്ടിയെ കുത്തിക്കൊന്നെന്ന 2007 ല്‍ നടന്ന കേസിലാണ് റെയ്‌ഹാനെ ജബ്ബാറിയെ ടെഹ്‌റാനിലെ ക്രിമിനല്‍ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. വീട്ടു ജോലി നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജബ്ബാറി ആരോപിക്കുന്നത്. 2009 ലാണ് 26 കാരിയായ റെയ്‌ഹാനെയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. എന്നാല്‍ വിധി നടപ്പാക്കുന്നതിന് തൊട്ടടുത്ത് ആംനസ്‌റ്റിയുടെ ഇടപെടല്‍ താല്‍ക്കാലികമായി ഫലം കാണുകയായിരുന്നു.
മനുഷ്യാവകാശം പോലും ജബ്ബാറിന് നല്‍കിയില്ല. രണ്ടു മാസമായിട്ടും ഇവരെ ഒറ്റയ്‌ക്ക് ഇട്ടിരിക്കുകയാണെന്നും ഒരു അഭിഭാകനെ പോലും അനുവദിച്ചിട്ടില്ലെന്നും ആംനസ്‌റ്റി ചൂണ്ടിക്കാട്ടി. ജബ്ബാറിയുടെ ശരീരം ഏറ്റെടുക്കാന്‍ വരണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതായി ജബ്ബാറിന്റെ മാതാവ് ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറഞ്ഞിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ