Video Of Day

Breaking News

അവിതബന്ധം ആരോപിച്ച് യുവാവ് ഭാര്യയുടെ മൂക്കും ചെവിയും അറുത്തുമാറ്റി

ഹൈദരാബാദ്: ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് അവരുടെ മൂക്കും ചെവികളും അറുത്തുമാറ്റി. വാറങ്കല്‍ ജില്ലയിലുള്ള ഭൂപല്‍പ്പള്ളി മന്തലിലെ ഗോല്ല ബുദ്ധാറാം ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രജിതയെന്ന യുവതിയെയാണ് ഇവരുടെ ഭര്‍ത്താവ് ശ്രീനുവും പിതാവ് കോമൂറിയയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ബലമായി ചെവികളും മൂക്കും അറുത്തെടുത്തത്.

ശ്രീനുവിന്റെ ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചതിന് ശേഷം ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ച സത്രീയായിരുന്നു രജിത. വിവാഹം മുതല്‍ തന്നെ ഇരുവരും അത്ര രസത്തിലായിരുന്നില്ല. 2013ല്‍ ശ്രീനുവിന്റെ ഇളയ സഹോദരന്‍ ആത്മഹത്യ ചെയ്തതോടുകൂടി ഇരുവരും തമ്മിലുള്ള വഴക്കും കൂടി വന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു. എന്നാല്‍ താന്‍ വിശ്വാസവഞ്ചന കാണച്ചിട്ടില്ലെന്നാണ് രജിത പറയുന്നത്.

ഗ്രാമത്തില്‍ കഥപറച്ചില്‍ പരിപാടികള്‍ നടന്നുകൊണ്ടിരുന്ന രാത്രിയിലാണ് സംഭവം ഉണ്ടായത്. ശ്രീനുവും പിതാവും ചേര്‍ന്ന് രജിതയെ കെട്ടിയിട്ട് അടിച്ച ശേഷം ഇവരുടെ മൂക്കും ചെവികളും അറുത്ത് മാറ്റുകയായിരുന്നു. അവിടെ നിന്നും ഒരു വിധം രക്ഷപെട്ട രജിതയുടെ നിലവിളി കേട്ട് അയല്‍ക്കാരെത്തി. ഇവരേയും ശ്രീനുവും അച്ഛനും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.

രജിതയെ ചികിത്സയ്ക്കായി എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശ്രീനുവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതായി സി.ഐ. രഘുനാഥന്‍ പറഞ്ഞു. ശ്രീനുവിന്റെ അച്ഛനും അടുത്ത ബന്ധുക്കളും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

അഭിപ്രായങ്ങളൊന്നുമില്ല