Video Of Day

Breaking News

തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും മോശമായി ചിത്രീകരിച്ചു: സി.പി.എം. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

മലപ്പുറം: പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളേയും മന്ത്രി കുഞ്ഞാലിക്കുട്ടിയേയും വാട്‌സ്‌ ആപ്പിലൂടെ മോശമാക്കി ചിത്രീകരിച്ച സി.പി.എം. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍,
ചീക്കോട്‌ മണ്ണേന്‍ കുഴിയന്‍ അബ്‌ദുറഫീഖ്‌ (30) ആണ്‌ അറസ്‌റ്റിലായത്‌. മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ മാദക നടി ഷക്കീലക്കൊപ്പം നിര്‍ത്തിയും കുഞ്ഞാലിക്കുട്ടിയെ റജീനയോടൊപ്പം നിര്‍ത്തിയുമുള്ള ചിത്രങ്ങള്‍ക്കു പുറമേ അശ്ലീലവാക്കുകളും പോസ്‌റ്റില്‍ പ്രചരിപ്പിച്ചിട്ടുണ്ട്‌.

നീകൊ ഞാചാ എന്ന വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌ വഴിയാണ്‌ ഫോട്ടോഷോപ്പില്‍ ഡിസൈന്‍ചെയ്‌ത പോസ്‌റ്റുകളിട്ടിരിക്കുന്നത്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സ്‌മരണക്കായി മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കായി തയാറാക്കി നല്‍കുന്ന സൗജന്യപാര്‍പ്പിടപദ്ധതിയായ ബൈത്തുറഹ്‌മ കുഞ്ഞാലിക്കുട്ടി ആദ്യം നിര്‍മിച്ചു നല്‍കിയതു റജീനക്കാണെന്നും പോസ്‌റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ. ജബ്ബാര്‍ ഹാജി വാഴക്കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതി

പ്രകാരമാണു കേസെടുത്തത്‌. വാട്‌സ്‌ ആപ്പിലെ പോസ്‌റ്റുകള്‍ പ്രചരിപ്പിച്ച ഗ്രൂപ്പില്‍പ്പെട്ടവരെപ്പറ്റിയും അന്വേഷണം നടത്തും. മലപ്പുറം ഡിവൈ.എസ്‌.പി. അഭിലാഷിന്റെ നിര്‍ദേശപ്രകാരം തിരൂരങ്ങാടി സി.ഐ. അനില്‍ ബി.റാവുത്തറാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. അബ്‌ദുറഫീഖിനെ മലപ്പുറം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

അഭിപ്രായങ്ങളൊന്നുമില്ല