Video Of Day

Breaking News

ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് ഭാര്യ കാമുകനൊപ്പം വിദേശത്തേക്ക് കടന്നു

അന്തിക്കാട്: ഗള്‍ഫില്‍ നിന്നും ലീവിനെത്തിയ ഭര്‍ത്താവിനെയും നാലു വയസുകാരി മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ദുബായിയിലേക്ക് മുങ്ങിയതായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അന്തിക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കാഞ്ഞാണി വാലപറമ്പില്‍ ജിബീഷിന്റെ ഭാര്യയാണ് കാമുകനൊപ്പം ദുബായിയിലേക്ക് പോയത്. ഇത് സംബന്ധിച്ച് അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജിബീഷ് പറഞ്ഞു. ഒരു മാസം മുമ്പാണ് കുവൈറ്റില്‍ െ്രെഡവറായി ജോലി ചെയ്യുന്ന ജിബീഷ് ലീവിന് നാട്ടിലെത്തിയത്. മകള്‍ക്ക് വേണ്ടി ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന 6 പവന്‍ സ്വര്‍ണാഭരണവും ജിബീഷിന്റെ 5 പവന്റെ മാലയും 8 പവന്റെ താലിമാലയും 20 പവന്‍ സ്വര്‍ണാഭരണവും വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും ഭാര്യ കൊണ്ടുപോയതായി ജിബിഷ് പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജിബീഷിന്റെ  അമ്മ അരുന്ധതിചന്ദ്രന്‍, സഹോദരി ജിനീഷ, പി.വി.ഷാജി എന്നിവരും പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല