പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ കാമുകന്റെ പീഡനം; മൂത്തമകള്‍ ഗര്‍ഭിണി
ചെറുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പരാതി. പതിനാറുവയസുള്ള മൂത്ത മകളെയും പതിമൂന്നുകാരിയായ സഹോദരിയെയുമാണ് ഇവരുടെ കൂടെ താമസിക്കുന്നയാള്‍ പീഡിപ്പിച്ചത്. ഇതില്‍ മൂത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണ്. പീഡനത്തിനിരയായ ചെറിയ പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയേയും വടക്കാഞ്ചേരി സ്വദേശിയായ യുവാവിനെയും ചെറുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന.
പതിനാറുവയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഈ കുട്ടി ഇപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്. അമ്മയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതത്രേ. വ്യാഴാഴ്ച വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് ചെറിയ പെണ്‍കുട്ടിയേയും ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ചെറുത്തുരുത്തി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകീട്ട് പോലീസ് എത്തി മൂത്തകുട്ടിയുടെ മൊഴിയെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ