Video Of Day

Breaking News

പ്രമുഖ നടനുമായി ശോഭനയ്ക്ക് പ്രണയമുണ്ടായിരുന്നു, നടന്‍ ഉപേക്ഷിച്ചതോ ?

ഈയിടെ കോട്ടയത്തുനിന്നും പാലക്കാട്ടേയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകനായ ഒരു മറുനാടന്‍ മലയാളിയെ കണ്ടുമുട്ടി. അയാള്‍ വായിച്ചിരുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്ന്‌ കടം ചോദിച്ചു; വായിച്ചു. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. പരസ്‌പരം അറിയാം. കേട്ടിട്ടുണ്ട്‌, വായിച്ചിട്ടുണ്ട്‌. നേരില്‍ കണ്ടത്‌ ആദ്യമാണ്‌.

ബോംബെയിലാണ്‌ പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ പത്രപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്നത്‌. വര്‍ഷങ്ങളായി കുടുംബസമേതം അവിടെയാണ്‌. ഓരോ ചായ കുടിച്ചുകൊണ്ട്‌ സൗഹൃദം ആരംഭിച്ചു. സിനിമയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ശോഭനയെക്കുറിച്ച്‌ അയാള്‍ വാചാലനായി. നല്ല നടി, നര്‍ത്തകി. അങ്ങനെ വിശേഷണങ്ങള്‍ ഏറെ. ശോഭനയെക്കുറിച്ച്‌ അയാളെപ്പോലെതന്നെ എനിക്കും നല്ല അഭിപ്രായമാണ്‌.

കലാജീവിതത്തില്‍ സത്യസന്ധതയും അര്‍പ്പണബോധവുമുള്ള കലാകാരി. കലാജീവിതത്തിനിടയില്‍ കുടുംബജീവിതത്തെക്കുറിച്ച്‌ മറന്നെന്നു പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തക സുഹൃത്ത്‌ പതുക്കെ പറഞ്ഞു. ശോഭനയ്‌ക്ക് കുടുംബവും കലയും ഒരുമിച്ച്‌ കൊണ്ടുനടക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പ്രണയപരാജയമായിരുന്നു ശോഭനയെ നിശബ്‌ദയാക്കിയത്‌.

പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എല്ലാവരും നല്ലനിലയിലുള്ളവര്‍. ഞാനവരുടെയൊക്കെ പേരുകള്‍ സൂചിപ്പിച്ചപ്പോള്‍ അയാള്‍ നിഷേധിച്ചു. അവരാരുമായും ശോഭനയ്‌ക്ക് ബന്ധമുണ്ടായിരുന്നില്ല. മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

വിവാഹം കഴിച്ച്‌ കുടുംബജീവിതവും നൃത്തവുമായി ജീവിക്കാനാണ്‌ ശോഭന തീരുമാനിച്ചത്‌. ശോഭനയ്‌ക്ക് നടനോടുള്ള പ്രണയം സത്യമായിരുന്നെങ്കില്‍ നടന്റെ പ്രണയം ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഒടുവില്‍ വേദനയോടെ ശോഭന പിന്മാറിയെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. പിന്നീട്‌ അവസരം കിട്ടിയപ്പോള്‍ ഒരുമിച്ച്‌ അഭിനയിക്കുകയും ചെയ്‌തു.
അതിനുശേഷം കേന്ദ്രമന്ത്രിയായിരുന്ന, എഴുത്തുകാരന്‍ കൂടിയായ പാര്‍ലമെന്റ്‌ മെമ്പറുമായി പ്രണയത്തിലായിരുന്നോ?

'ഞാന്‍ അതേക്കുറിച്ച്‌ പറയാന്‍ ആഗ്രഹിക്കുന്നില്ല. ശോഭന എന്റെ നല്ല ഫ്രണ്ടാണ്‌. അത്യുന്നതങ്ങളില്‍ എത്താന്‍ അവര്‍ക്കു കഴിയും. എല്ലാവരെയും കണ്ണടച്ച്‌ വിശ്വസിച്ചതാണ്‌ ശോഭനയ്‌ക്കു പറ്റിയ തെറ്റ്‌. എന്നിട്ടും ശോഭന ആരെയും കുറ്റപ്പെടുത്തിയില്ല. ആരോടും പരാതി പറഞ്ഞില്ല. ആഗ്രഹിച്ചത്‌ എല്ലാം സാധിക്കണമെന്നില്ലല്ലോ.

ശോഭനയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അയാള്‍ 'സോറി' പറഞ്ഞ്‌ ആ വിഷയത്തിന്‌ ഫുള്‍സ്‌റ്റോപ്പിട്ടു. പിന്നെയും ഞങ്ങള്‍ സിനിമയെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായി. നല്ല സിനിമയുടെ വക്‌താവായിരുന്നു അയാള്‍...
പാലക്കാട്‌ എത്തിയപ്പോള്‍ ഞാനിറങ്ങി; യാത്രാമംഗളം നേര്‍ന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല