Video Of Day

Breaking News

വളയുന്ന ഐഫോണ്‍ 6ന് എട്ടിന്റെ പണിക്കൊടുത്ത് സാംസങ് വീഡിയോ

ആപ്പിളിനിട്ട് പണികൊടുക്കുന്നതില്‍ സാംസങ് എന്നും മുന്നിലാണ്. ആഘോഷമാക്കി കൊണ്ടുവന്ന ഐഫോണ്‍ പോക്കറ്റിലിട്ടാല്‍ വളഞ്ഞ് തകരാര്‍ സംഭവിക്കുന്നതായി പരാതി ലഭിച്ചതിന് പിന്നാലെ ആപ്പിളിനെ കണക്കിട്ട് പരിഹസിച്ച് സാംസങ് പരസ്യചിത്രവുമായി രംഗത്തുവന്നിരുന്നു.

പുതിയ വീഡിയോ പുറത്തിറക്കിയാണ് സാംസങ് ആപ്പിളിനെ ഒന്നു കൊട്ടാന്‍ തയ്യാറായിരിക്കുന്നത്. പുതുതായി ഇറക്കിയ ഗ്യാലക്‌സി നോട്ട് വളയില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന വീഡിയോ ക്ലിപ്പാണ് സാംസങ് പുറത്തിറക്കിയത്.

നോട്ട് 4ന് വളയുന്ന തകരാര്‍ ഇല്ലെന്ന് തെളിയിക്കാനായി മൂന്ന് പരീക്ഷണങ്ങളാണ് സാംസങ് നടത്തിയത് ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

പേഴ്‌സോ, ക്രഡിറ്റ് കാര്‍ഡോ, മറ്റു വസ്തുക്കളോ പാന്റ്‌സിന്റെ പിന്‍പോക്കറ്റിലിട്ട് ഇരിക്കുമ്പോള്‍ വളയുമ്പോഴും നോട്ട് 4 വളയുന്നില്ലെന്നാണ് വീഡിയോയിലൂടെ സാംസങ് അവകാശപ്പെടുന്നത്.

ഫോണിന്റെ രണ്ടു തലങ്ങളിലും താങ്ങ് കൊടുത്തിട്ട് മധ്യഭാഗത്ത് സമ്മര്‍ദ്ദം ചെയ്യുമ്പോള്‍ നാല് മില്ലി മീറ്റര്‍ വരെ വളയുന്നുണ്ട് എന്നാല്‍ പിന്നട് തിരിച്ചു സാധാരണ നിലയിലെത്തുകയും ചെയ്യുന്നതാണ് ആദ്യ ടെസ്റ്റ്.

100 കിലോഗ്രാം തൂക്കമുള്ളയാള്‍ ഫോണില്‍ ഇരിക്കുന്നതാണ് രണ്ടാമത്തെ ടെസ്റ്റ്. നിരവധി തവണയാണ് ഫോണില്‍ ഇരിക്കുന്നത്. എന്നിട്ടും ഫോണിന് ഒന്നും സംഭവിക്കുന്നില്ല എന്നു തെളിയിക്കുന്നതാണ് സാംസങിന്റെ രണ്ടാമത്തെ ടെസ്റ്റു.

മെറ്റലുകൊണ്ടുള്ള ഫ്രെയിമും മെഗ്നീഷ്യം കൊണ്ടുള്ള ആവരണവുമാണ് മറ്റൊരു പ്രത്യേകതയായി ഗ്യാലക്‌സി വ്യക്തമാക്കുന്നത്. എന്നാല്‍ ഐ ഫോണില്‍ അലുമിനിയം കൊണ്ടുള്ള ഫ്രെയിമുള്ളപ്പോള്‍ ഗ്യാലക്‌സി മെറ്റല്‍ എന്നു മാത്രമാണ് പറയുന്നത്.

ഗ്യാലക്‌സി നോട്ട് വലുതും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമാണെങ്കിലും ഫോണ്‍ ശക്തിയുള്ളതാണെന്നും ഗ്യാലക്‌സി അവകാശപ്പെടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല