Video Of Day

Breaking News

ആലപ്പുഴ ഹൌസ്ബോട്ടുകളില്‍ അനാശാസ്യം തുടരുന്നു, എത്തുന്നത് വിദ്യാര്‍ഥിനികള്‍

ആലപ്പുഴ: ആലപ്പുഴ ഹൌസ്ബോട്ടുകളില്‍ അനാശാസ്യം ഇപ്പോള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. രഹസ്യ കേന്ദ്രങ്ങള്‍ വഴി ആവശ്യക്കാര്‍ക്ക് വിദ്യാര്‍ഥിനികളെ എത്തിച്ചുക്കൊടുക്കുന്ന സംഘം ഇവിടെ ദിവസവും സജീവമാണ്. ഇത് സംബന്ധിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ട്

വഞ്ചിവീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം. ലൈസന്‍സ് ഇല്ലാതെയും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും സര്‍വീസ് നടത്തുന്ന വഞ്ചിവീടുകളെ ലക്ഷ്യമിട്ടാണു പരിശോധനയെന്ന് അധികൃതര്‍ പറയുമ്പോഴും മറ്റു ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയതെന്നും സൂചനയുണ്ട്.

വഞ്ചിവീടുകള്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ കാര്യമായ വര്‍ധനയുണ്ടായതായും സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആലപ്പുഴയില്‍ അനാശാസ്യത്തിനായി എത്തുന്നുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഞ്ചിവീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുന്നമടയില്‍ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ പള്ളാത്തുരുത്തി, നെടുമുടി, രാമങ്കരി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഇത്തരക്കാര്‍ വഞ്ചിവീടിനുള്ളിലേക്കു പ്രവേശിക്കുന്നത്.

അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും കൊച്ചി ഉള്‍പ്പെടെയുള്ള മെട്രോ സിറ്റികളില്‍ നിന്ന് ആലപ്പുഴയില്‍ കായല്‍യാത്ര ആസ്വദിക്കുന്നതിനു വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്നതു രഹസ്യമല്ല. വഞ്ചിവീട്ടില്‍ ഒരുദിവസത്തെ രാത്രിതാമസത്തിനുശേഷം കൈനിറയെ സമ്മാനങ്ങളുമായിട്ടാണു വിദ്യാര്‍ഥികളുടെ മടക്കം. വഞ്ചിവീടുമായി ബന്ധപ്പെട്ട അസോസിയേഷനുകള്‍തന്നെ ഇതേക്കുറിച്ചു പൊലീസിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇത്തരക്കാരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കായലില്‍ കാര്യമായ പരിശോധനകള്‍ നടത്തിയിരുന്നില്ല. ഹോട്ടലുകളിലെയും മറ്റും പരിശോധന കര്‍ശനമാക്കിയതോടെയാണ് അനാശാസ്യത്തിനു വഞ്ചിവീടുകള്‍ താവളമാക്കിത്തുടങ്ങിയത്.

ഓണക്കാലത്തു വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള പലരും വഞ്ചിവീടുകളിലെത്തി മടങ്ങിയിരുന്നതായി ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വഞ്ചിവീടുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു കുടപിടിക്കുന്ന മാഫിയകള്‍ക്ക് ആലപ്പുഴയില്‍ ശക്തമായ വേരോട്ടമുണ്ടെന്നതു നാളുകളായുള്ള ആരോപണമാണ്. ഇവരില്‍ പലരും ലഹരിമരുന്നു രംഗവുമായി അടുത്ത ബന്ധമുള്ളവരാണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ കായല്‍ കേന്ദ്രമാക്കി പരിശോധന കര്‍ശനമാക്കാനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

പൊലീസിന്റെ സ്പീഡ് ബോട്ടുകള്‍ ഇതിനായി ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. ഇവ മതിയാകാതെ വന്നാല്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു കൂടുതല്‍ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാന്‍ പദ്ധതിയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത വഞ്ചിവീടുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ലൈസന്‍സ് പരിശോധന ആരംഭിച്ചതായും ഓണാവധി കഴിയുന്നതോടെ കൂടുതല്‍ ശക്തമാക്കാനാണു തീരുമാനമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ലൈസന്‍സ് നല്‍കുന്നതില്‍ പോര്‍ട് ഉദ്യോഗസ്ഥര്‍ വിവേചനം കാണിക്കുന്നതായി വഞ്ചിവീട് ഉടമകള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ മാറുന്നതനുസരിച്ചു ലൈസന്‍സ് വ്യവസ്ഥകളില്‍ മാറ്റം വരുന്നതായും ഇവര്‍ ആരോപിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല