പ്രവാസികള്‍ സൂക്ഷിക്കുക, ഫേസ്ബുക്കിലെ കള്ളന്മാരെ പിടിക്കുമെന്ന് ദുബൈ പോലീസ്
ദുബായ്*: വ്യാജ വിലാസമുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവര്‍ക്കെതിരെദുബായ് പൊലീസിന്റെ താക്കീത്. ജനങ്ങളുടെ സ്വകാര്യത ലക്ഷമണ രേഖയാണെന്ന് ദുബായ് പൊലീസ് മോധാവി മേജര്‍ ഖമീസ് മതര്‍ അല്‍ മുസയ്‌ന പറഞ്ഞു.
പ്രശസ്തരായ വ്യക്തികളുടെയോ സാധാരണക്കാരുടെയോ പേരില്‍ വ്യാജ വ്യക്തിവിവരണമുണ്ടാക്കി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കും. വ്യാജ പ്രൊഫൈലിലുള്ളവര്‍ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും പൊലീസിനു പരാതികിട്ടിയാല്‍ നിയമനടപടിയുണ്ടാകും. സമൂഹത്തിന്റെ സ്വകാര്യതയ്ക്കു മുന്തിയ പരിഗണനയാണു പൊലീസ് നല്‍കുന്നത്. ജനങ്ങളുടെ സ്വകാര്യതയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊലീസ് തലവന്‍ മുന്നറിയിപ്പു നല്‍കി.
വ്യക്തികളെ വ്യംഗ്യമായി സൂചിപ്പിക്കുന്ന തരത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പരാമര്‍ശങ്ങളും പൊലീസ് കേസാകും. പ്രഛ്ചന്നവേഷങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഹരിക്കുന്ന വ്യാജന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരാതികളാണു പൊലീസ് അവലംബിക്കുക. തന്റെ പേരില്‍ വ്യാജനുണ്ടെന്ന് ആരാണോ പരാതിപ്പെടുന്നതു അതു മുഖവിലക്കെടുത്താകും ഇത്തരം കേസുകളില്‍ അന്വേഷണം. സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്കു സംരക്ഷണം നല്‍കേണ്ടതും ദുബായ് പൊലീസിന്റെ ബാധ്യതയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ 24 മണിക്കൂറും പൊലീസ് ജാഗ്രതയിലാണെന്ന് അല്‍മുസയ്‌ന ഓര്‍മിപ്പിച്ചു.
സോഷ്യല്‍ മീഡിയകളിലെ വ്യാജന്‍മാരെ സംബന്ധിച്ചു പരാതി കിട്ടിയാല്‍ ഉടന്‍ പ്രൊഫൈ്‌ലുകള്‍ നീക്കം ചെയ്യും. വ്യാജന്റെ വിലാസം, പ്രസിദ്ധപ്പെടുത്തിയ ചിത്രം, വിശദാംശങ്ങള്‍ എന്നിവ സൈബര്‍ സെല്‍ പരിശോധിക്കും. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സ്വയം സ്വീകരിച്ച പേരിലെ സമാനത മ-ത്രമല്ല നടപടികള്‍ക്കു വിധേയമാക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെയും ഫോട്ടോകളെയും സംബന്ധിച്ച ഗുരതരമായ പരാതികളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ വിദഗ്ധരടങ്ങിയ സാങ്കേതിക, സൈബര്‍ സംവിധാനം പൊലീസിനുണ്ട്. ആരാണു പ്രസിദ്ധപ്പെടുത്തിയതെന്നും ഏതു കംപ്യൂട്ടറില്‍ നിന്നാണു ഇതു സാമൂഹിക മാധ്യമങ്ങളിലെത്തിയതെന്നും കണ്ടെത്താന്‍ പൊലീസിന്റെ ഇ-സംവിധാനത്തിലൂടെ സാധിക്കും.
ജനങ്ങളുടെ സ്വകാര്യത ലക്ഷമണരേഖയായി സാമൂഹിക മാധ്യമങ്ങളുടെ പ്രയോക്താക്കളും പരിഗണിക്കണം. ഒരാളെയും വ്യക്തിഹത്യ നടത്താനും അധികേ്ഷപിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കരുത്. രാജൃത്തിനകത്തുനിന്ന് പുറത്തു നിന്നായാലും ഇത്തരം തേജോവധ നീക്കങ്ങള്‍ തടയാന്‍ ദുബായ് പൊലീസ് സജ്ജമാണ്.
സ്‌കൈപ് ആപ്പ് വഴി ബ്ലാക്‌മെയില്‍ കുറ്റകൃതൃങ്ങളില്‍ വ്യാപൃതരാകുന്നവര്‍ കൂടുതലും രാജ്യത്തിനു പുറത്തുള്ളവരാണ്. രാജ്യാന്തര സൈബര്‍ സംവിധാനങ്ങളുമായി സഹകരിച്ചാണു ഇത്തരം കുറ്റകൃത്യങ്ങളെ് പ്രതിരോധിക്കുന്നതെന്ന് ദുബായ് പൊലീസ് മേധാവി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ