Video Of Day

Breaking News

പ്രസവിച്ചയുടനെ കൈക്കുഞ്ഞുമായി പെരുമഴത്ത് റോഡിലിറങ്ങിയ ജസീറയെ പോലീസ് പിടിച്ചു

ഇന്നലെയാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ജസീറ തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍ മപഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കിയത്. രാത്രി കൈക്കുഞ്ഞടക്കം നാലു കുട്ടികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും സമരത്തിനെത്തിയ ജസീറയെ പോലീസാണ് തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 5 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ പോലും തയ്യാറാവാതെ ജസീറ പ്രതിഷേധിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ആശുപത്രിയിലെ രോഗികള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് ജസീറ മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറായത്.

ബുധനാഴ്ച ജനിച്ച കുഞ്ഞുമായി കാസര്‍ഗോഡിന്റെ കടല്‍ത്തീരം മണല്‍മഫിയകളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീറ ഇന്നലെ കുഞ്ഞുങ്ങളുമായി സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ എത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് കണ്ടോണ്‍മെന്റ് പോലീസിന്റെ സഹായത്തോടെ ജസീറയേയും കൈക്കുഞ്ഞിനേയും തൈക്കാട് ആശുപത്രിയിലാക്കിയത്. മറ്റ് 2 പെണ്‍കുട്ടികളേയും ഒരാണ്‍കുട്ടിയേയും മഹിളാമന്ദിരത്തിലേക്കും മാര്‌റി.

ബുധനാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ജസീറ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്ത കുട്ടികളുടെ പഠിപ്പ് പോലും മുടക്കി നടത്തുന്ന ജസീറയക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്സ് നിയമ പ്രകാരം ശിശു ക്ഷേമസമിതി കേസ്സെടുത്തു.
മൂന്നാമത്തെ കുഞ്ഞുമായി കഴിഞ്ഞ ഡിസംബറിലെ കൊടും തണുപ്പില്‍ പോലും ദില്ലി ജന്തര്‍മന്ദിറില്‍ ജസീറ മണല്‍ മാഫിയക്കെതിരെ സമരം നടത്തിയിരുന്നു.
കടപ്പാട്: ലൈവ് കേരള ന്യൂസ്

അഭിപ്രായങ്ങളൊന്നുമില്ല