ചികിത്സക്കെത്തിയ യുവാവ് ജോലിക്കാരിയെ വഞ്ചിച്ച് പീഡിപ്പിച്ചു മുങ്ങി
കുന്നംകുളം: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ചശേഷം ഗള്‍ഫിലേക്കു കടന്ന യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു. പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ സ്വദേശിക്കെതിരേയാണു സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്‌റ്റ് ചാവക്കാട് സ്വദേശിനിയായ 25 കാരി രംഗത്തു വന്നിട്ടുള്ളത്.
2011-ല്‍ യുവാവിന്റെ പിതാവിനെ അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ റിസപ്‌ഷനിസ്‌റ്റായ യുവതിയുമായി പ്രേമത്തിലായ യുവാവ് വിവാഹവാഗ്‌ദാനം നല്‍കി പല സ്‌ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ മഞ്ഞപ്പിത്ത അസുഖം ബാധിച്ച യുവാവിന്റെ ചികിത്സയ്‌ക്കെന്ന വ്യാജേന യുവതിയില്‍നിന്ന് ആഭരണങ്ങളടക്കം രണ്ടരലക്ഷം രൂപ യുവാവ് തട്ടിയെടുത്തു.
2013 ഫെബ്രുവരി 4 ന് ഗള്‍ഫില്‍ പോയ യുവാവ് ഗള്‍ഫില്‍നിന്നാണ് യുവതിയെ ഒഴിവാക്കി പെരുമ്പടപ്പ് സ്വദേശിനിയായ മറ്റൊരു യുവതിയുമായി വീട്ടുകാരുടെ അറിവോടെ വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞ യുവതി പൊന്നാനി പോലീസില്‍ ജിഷാദിനെതിരേ പരാതി നല്‍കി. യുവാവിന്റെ വീട്ടുകാരോടും യുവതി ഫോണ്‍വഴി വിവാഹവാഗ്‌ദാനം നല്‍കിയ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയ യുവാവ് പെരുമ്പടപ്പിലുള്ള യുവതിയുമായി വിവാഹം ഉറപ്പിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊന്നാനി പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം യുവതിയെ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയയാക്കി. യുവതിയെ പീഡിപ്പിച്ച സ്‌ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ഇതിനുശേഷം ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി യുവതി വെളിപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ