പതിനാലുകാരിയെ പത്തൊമ്പതുകാരന്‍ പ്രണയം നടിച്ചു പീഡിപ്പിച്ചു
കുമളി: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവറെ കുമളി പോലീസ് അറസ്റ്റുചെയ്തു. ആറാംമൈലില്‍ ഓട്ടോ ഓടിക്കുന്ന കുമളി ഒട്ടകത്തലമേട് കുരിശടിയില്‍ ഷെബിന്‍(19) ആണ് പിടിയിലായത്. പ്രേമംനടിച്ച് വശത്താക്കിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി ഒട്ടകത്തലമേട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. വിദ്യാര്‍ഥിനി ക്ലാസില്‍ എത്താതിരുന്നത് സ്കൂള്‍ അധികൃതര്‍ അന്വേഷിക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡുചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ