Video Of Day

Breaking News

ഭാര്യമാരെ പരസ്പരം കൈമാറി മതപ്രചരണം

കാലം മാറുന്നതനുസരിച്ച്‌ കോലവും മാറണം, പക്ഷേ ഇത്രയുമങ്ങ്‌ മാറണോ? ഫ്‌ളോറിഡയിലെ 44 കാരി ക്രിസ്‌റ്റിയുടെയും 50 കാരനായ ഭര്‍ത്താവ്‌ ഡീന്‍ പരാവെയുടെയും മതപ്രചാരണ രീതിയെ കുറിച്ച്‌ അറിയുമ്പോള്‍ ആരും ഇങ്ങനെ ചോദിച്ചു പോകും!

ആളുകളെ ദൈവത്തിനോട്‌ അടുപ്പിക്കാന്‍ ഇവര്‍ കണ്ടെത്തിയ വഴി വളരെ വിചിത്രമാണ്‌-പങ്കാളികളെ വച്ചുമാറുക. അതായത്‌, ഭാര്യയെയും ഭര്‍ത്താവിനെയും പരസ്‌പരം വച്ചുമാറി ദൈവവചനം പ്രചരിപ്പിക്കുക! പങ്കാളികളെ മാറുന്നവര്‍ പാപികളാണെങ്കില്‍ ഇത്തരം പാപികളോട്‌ സംവദിക്കാനുളള ഏറ്റവും നല്ല മാര്‍ഗവും അതു തന്നെയാണെന്നാണ്‌ ദമ്പതികളുടെ വിചിത്രവാദം. ഈ അവസരത്തിലാണത്രെ അവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.

ഫിറ്റ്‌നെസ്‌ ഭ്രാന്തരായ ദമ്പതികള്‍ സമാനമനസ്‌കരായ മറ്റുളള ദമ്പതിമാരെ കണ്ടെത്താന്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചു. ഇതിന്റെ നടത്തിപ്പിന്‌ ഡീന്‍ തന്റെ മകളുടെ സഹായമാണ്‌ തേടിയിരിക്കുന്നതെന്നാണ്‌ മറ്റൊരു വൈചിത്ര്യം!

ക്രിസ്‌റ്റി തങ്ങളുടെ ഇടയിലേക്ക്‌ മറ്റൊരു സ്‌ത്രീയെ എത്തിച്ചതോടെയാണ്‌ പുതിയ ജീവിതശൈലി ആരംഭിച്ചതെന്ന്‌ ഡീന്‍ പറയുന്നു. മറ്റുളളവരെ സന്തോഷിപ്പിക്കലാണ്‌ തന്റെ ദൗത്യമെന്നാണ്‌ ക്രിസ്‌റ്റി വിശ്വസിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല