Video Of Day

Breaking News

പ്രണയ സിനിമയില്‍ ലക്ഷ്മി അമ്മയായി സരിത എസ് നായര്‍, ആദ്യ ഷൊട്ടില്‍ പൊട്ടിക്കരച്ചില്‍

സോളാര്‍ വിവാദ നായിക സരിത എസ്‌. നായര്‍ സിനിമയിലേക്ക്‌. അന്ത്യകൂദാശ എന്നാണ്‌ സരിത അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്‌. നവാഗത സംവിധായകന്‍ കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അന്ത്യകൂദാശ. പ്രണയത്തിന്റെ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ്‌ ത്രില്ലറാണ്‌ അന്ത്യകൂദാശ. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവന്നു.
അരങ്ങേറ്റ ചിത്രത്തില്‍ നായകന്റെ അമ്മ വേഷത്തിലാണ്‌ സരിത അഭിനയിക്കുന്നത്‌. സൂരജ്‌ സുകുമാരന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സൂരജ്‌ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. വിനുരാജ്‌, ഗണേഷ്‌ കൃഷ്‌ണ, മീര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. നേരത്തെ സോളാര്‍ അഴിമതി പ്രമേയമാക്കി പുറത്തിറങ്ങിയ സോളാര്‍ സ്വപ്‌നം എന്ന സിനിമ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല