നടി അര്‍ച്ചന പാണ്ഡേ ആത്മഹത്യ ചെയ്തു; മൃതദേഹം ചീഞ്ഞളിഞ്ഞിരുന്നു
പ്രമുഖ മോഡലും നടിയുമായ അര്‍ച്ചന പാണ്ഡേ ആത്മഹത്യ ചെയ്തു. മുംബൈയിലെ വെസ്റ്റ് അന്ധേരിയിലുള്ള ഫ്‌ലാറ്റില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അര്‍ച്ചനയുടെ ഫ്ലാറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് നടിയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ച്ചന ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഫ്‌ലാറ്റില്‍ അര്‍ച്ചന ഒറ്റക്കായിരുന്നു താമസം.കാമുകനുമായുള്ള അകല്‍ചയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് മരണകാരണമെന്നറിയുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജുഹുവിലെ ആശുപത്രിയിലേക്ക് മാറ്റി.
നിരവധി പരസ്യ ചിത്രങ്ങളിലും ഒപ്പം തെന്നിന്ത്യന്‍ സിനിമകളിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അര്‍ച്ചന പാണ്ഡേ.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ