വിവാഹമോചനം: അഭിലാഷുമായി തല്ലിപിരിഞ്ഞത് എങ്ങനെ ? നടി ലെന വെളിപ്പെടുത്തുന്നു
തന്റെ വിവാഹം തകര്‍ന്നത് ദുരന്തമല്ലെന്ന് നടി ലെന. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ന്യൂജനറേഷന്‍ സിനിമകളിലെ സ്വപ്‌ന സുന്ദരി തന്റെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് പ്രതികരിച്ചത്. വിവാഹ മോചനം അനിവാര്യമായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ലെനയുടെ ന്യുജനറേഷന്‍ പ്രതികരണം. അഭിലാഷിനും തനിക്കും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികള്‍ വേണ്ടെന്ന് വിവാഹിതരാകുന്ന വേളയില്‍ തീരുമാനിച്ചിരുന്നതാണ്.
സ്‌കൂള്‍ കാലം തൊട്ട് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. അന്ന് അഭിലാഷിന് 13 വയസും തനിക്ക് 12 വയസുമായിരുന്നു. അന്നത്തെ ആ പ്രായത്തില്‍നിന്ന് തങ്ങള്‍ രണ്ടു പേരും വളര്‍ന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിരിയുന്നതാണ് നല്ലതെന്നു തോന്നി. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് പെര്‍ഫെക്ട് തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്.
ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. അത് വലിയ ദുരന്തമൊന്നും ആയിരുന്നില്ലെന്നും ലെന വ്യക്തമാക്കുന്നു. ജീവിതത്തില്‍ ഇനിയും പ്രണയം സംഭവിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല താനെന്നും ലെന വെളിപ്പെടുത്തുന്നു.
ആദ്യ പ്രണയം ഫുള്‍കോഴ്‌സ് കംപ്ലീറ്റായിട്ടാണ് കരിഞ്ഞുപോയത് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും ലെന പറയുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ മോഹന്‍കുമാറിന്റെയും ടീനയുടെയും മൂത്ത മകളാണ് ലെന. മാതാപിതാക്കള്‍ക്ക് തന്നെ പൂര്‍ണ വിശ്വാസമുണ്ടെന്നും തന്റെ കാര്യം നോക്കാന്‍ തനിക്ക് അറിയാമെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടെന്നും ലെന പറയുന്നു.
കടപ്പാട് രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ