Video Of Day

Breaking News

ടാക്‌സി പിടിച്ചെടുത്തതിന്‌ പോലീസ്‌ സ്‌റ്റേഷനില്‍ നഗ്നനായി!

നിയമം കടുകട്ടിയായി നടപ്പാക്കുന്ന ചൈനയിലാണ്‌ സംഭവം. തന്റെ ടാക്‌സി പിടിച്ചെടുത്തതിന്‌ ഒരാള്‍ പ്രതിഷേധിച്ചത്‌ അല്‍പ്പം കടന്നുപോയി. കോപം കൊണ്ട്‌ കണ്ണുകാണാന്‍ മേലാതിരുന്ന കക്ഷി സ്വന്തം വസ്‌ത്രങ്ങള്‍ അഴിച്ചുകളഞ്ഞാണ്‌ പ്രതിഷേധിച്ചത്‌.

തെക്കന്‍ ചൈനയിലെ നാഞ്ചിംഗില്‍ അനധികൃത ടാക്‌സികള്‍ പിടികൂടുമ്പോഴാണ്‌ സംഭവം നടന്നത്‌. തന്റെ ടാക്‌സി കളളടാക്‌സിയാണെന്ന്‌ പറഞ്ഞ്‌ പോലീസ്‌ പിടിച്ചെടുത്തതാണ്‌ സെന്‍ ഹിയാവൊ എന്ന 47 കാരന്റെ സമനില തെറ്റിച്ചത്‌.

പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ സെന്‍ തന്റെ ടാക്‌സി കളള ടാക്‌സിയാണെന്ന്‌ പറഞ്ഞവരെ ആവശ്യത്തിലധികം ചീത്തപറഞ്ഞു. എന്നിട്ടും കലി തീരാതെ, ശരിക്കും നിയമവിരുദ്ധമായ സംഗതി ഇതാണെന്നു പറഞ്ഞ്‌ വസ്‌ത്രങ്ങളെല്ലാം അഴിച്ചു കളഞ്ഞ്‌ പിറന്ന പടി നിന്നു! സ്‌റ്റേഷനില്‍ നിറയെ ആളുകളുളള സമയത്തായിരുന്നു സംഭവം നടന്നത്‌.

ഞെട്ടിപ്പോയ പോലീസുകാര്‍ സെന്നിനെ കൈയാമം വച്ച്‌ നടത്തിക്കൊണ്ടു പോവുന്നതാണ്‌ അവിടെ കൂടി നിന്നവര്‍ പിന്നീടു കണ്ടത്‌. അതേസമയം പോലീസ്‌ പിടിയിലായിട്ടും സെന്‍ അസഭ്യവര്‍ഷത്തിന്‌ ഒരു കുറവും വരുത്തിയിരുന്നില്ല!
കടപ്പാട് : മംഗളം
മറ്റു വാർത്തകൾ

അഭിപ്രായങ്ങളൊന്നുമില്ല