
ബംഗളൂരു: മാനഭംഗക്കേസില് ലൈംഗികശേഷി പരിശോധനക്ക് ഹാജരാകാന്
ആവശ്യപ്പെട്ട് സ്വാമി നിത്യാനന്ദക്ക് കര്ണാടക കുറ്റാന്വേഷണ വകുപ്പ്
നോട്ടീസയച്ചു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലായിരിക്കും പരിശോധന.
ഡോക്ടറുടെ സൗകര്യം പരിഗണിച്ച് തീയതി തീരുമാനിക്കുമെന്നും സി.ഐ.ഡി
അറിയിച്ചു. നിത്യാനന്ദയുടെ ലൈംഗികശേഷി വൈദ്യപരിശോധനക്കു വിധേയമാക്കണമെന്ന
ഹൈകോടതി വിധി സുപ്രീംകോടതി ബുധനാഴ്ച ശരിവെച്ചിരുന്നു. പീഡനക്കേസില്
പ്രതിയായ നിത്യാനന്ദ പീഡിപ്പിക്കാന് തനിക്ക് ലൈംഗികശേഷിയില്ളെന്ന്
കോടതിയില് വാദിച്ചിരുന്നു. ഇതേതുടര്ന്നാണ് ലൈംഗികശേഷി പരിശോധിക്കാന്
കോടതി ഉത്തരവിട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ