നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പറഞ്ഞ ഭര്‍ത്താവിനെ നടി കത്തിച്ചു
ചെന്നൈ: തമിഴ് നാട്ടില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ചലച്ചിത്ര നടി ശ്രുതി ചന്ദ്രലേഖ അറസ്റ്റില്‍. കൊലപാതകത്തിന് ഇവരെ സഹായിച്ച അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രുതി തമിഴ് കന്നട ചിത്രങ്ങളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചതിനാലാണ് ഭര്‍ത്താവിനെ കൂട്ടാളികളോടപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് നടി പോലീസിന് നല്‍കിയ മൊഴി.
ഇവരുടെ ഭര്‍ത്താവായ എസ് റോണാല്‍ഡ് പീറ്റര്‍ പ്രിന്‍സോയാണ് കൊല്ലപ്പെട്ടത്. ചെന്നൈയില്‍ വച്ച് കൊലപ്പെടുത്തിയ ഇയാളുടെ ശരീരം പിന്നീട് തിരുന്നല്‍വേലിയില്‍ എത്തിച്ച് കത്തിച്ച് കളയുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ