പ്രണയിച്ച കാമുകി വഞ്ചിച്ചു, കാമുകന്‍ കായലില്‍ ചാടി ജീവനൊടുക്കി
തിരുവനന്തപുരം: മൂന്നു ദിവസം മുമ്പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ആക്കുളം കായലില്‍ നിന്ന് കണ്ടെത്തി. മാര്‍ ഇവാനിയോസ് കോളജിലെ എം.സി.എ വിദ്യാര്‍ഥിയും അമ്പലത്തറ സ്വദേശി ഭദ്രന്റെ മകനുമായ ശ്യാം ഭദ്രന്റെ(23) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് ശ്യാമിനെ കാണാതായതായി വീട്ടുകാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെ ആക്കുളം കായലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വെള്ളത്തില്‍ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടു. ഇവര്‍ മെഡിക്കല്‍കോളജ് പോലീസിനെ വിവരം അറിയിച്ചു. മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലിന്റെ പോലീസ് സംഘവും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ രാത്രി ഒമ്പതരയോടെ മൃതദേഹം കണ്ടെത്തി. ബന്ധുക്കളെത്തി ശ്യാമിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്‍ക്വസ്റ്റ്് നടത്തിയ ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പ്രേമനൈരാശ്യത്തെത്തുടര്‍ന്ന്് വീടുവിട്ടു പോകുന്നതായി കാണിച്ച് ശ്യാം എഴുതിയ കത്ത് പോലീസിന് ലഭിച്ചതായി അറിയുന്നു. ഫോര്‍ട്ട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ