നടി പ്രിയങ്ക തന്റെ ഭാര്യ ശില്‍പ്പാ ഷെട്ടിയെ കരയിപ്പിച്ചെന്ന് രാജ് കുന്ദ്ര
മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്നെ കരയിച്ചതായി ശില്‍പ ഷെട്ടി. എന്നാല്‍, പഴയ വിവാദങ്ങളിലല്ല, പ്രിയങ്കയുടെ പുതിയ ചിത്രമായ 'മേരി കോം' കണ്ടാണ് താരം കരഞ്ഞത്. ട്വിറ്ററിലൂടെയാണ് ശില്‍പ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
'മേരി കോം കണ്ടു. എല്ലാ താരങ്ങളും വളരെ നല്ല പ്രകടനം കാഴ്ചവച്ചു. പക്ഷേ, പ്രിയങ്ക തകര്‍ത്തഭിനയിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു..' എന്നാണ് ശില്‍പ ട്വീറ്റ് ചെയ്തത്. മേരികോം എല്ലാവരും കാണണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
പ്രിയങ്കയുടെ 'മേരി കോം' തന്റെ ഭാര്യയുടെ കണ്ണു നനയിച്ചതായി ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും ട്വീറ്റ് ചെയ്തു. ബോക്‌സര്‍ മേരികോമിനെ നേരിട്ടു കാണുമെന്നും ദമ്പതികള്‍ അറിയിച്ചു. ഇന്ത്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയതാണ് ചിത്രം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ