Video Of Day

Breaking News

യസീദി പെണ്‍കുട്ടികളെ വരിനിര്‍ത്തി ഐസിസ്‌ വിമതര്‍ ദിവസവും ബലാത്സംഗം ചെയ്യുന്നു

മൊസൂള്‍: ഇറാഖില്‍ ഐസിസ്‌ വിമതര്‍ പിടികൂടി ലൈംഗികാടിമകളാക്കിയ യാസിദി സ്‌ത്രീകള്‍ അനുഭവിക്കുന്നത്‌ വാക്കുകളാല്‍ വിശദീകരിക്കാനാവാത്ത പീഡനമെന്ന്‌ വെളിപ്പെടുത്തല്‍. വിമതര്‍ തന്നെ ദിവസേന ലൈംഗിക പീഡനത്തിരയാക്കുമെന്നും പീഡനത്തിന്റെ എല്ലാ ഘട്ടങ്ങളും മാതാപിതാക്കളോട്‌ വിശദീകരിക്കാനായി ഭീഷണി മുഴക്കുമെന്നും തടവുകാരിയായ ഒരു പെണ്‍കുട്ടി ഇറ്റാലിയന്‍ പത്രമായ 'ലാ റിപ്പബ്ലിക്ക'യോട്‌ പറഞ്ഞു.

ഖുര്‍ദിസ്‌ഥാനിലെ അഭയാര്‍ഥി ക്യാമ്പിലേക്ക്‌ രക്ഷപെട്ട മാതാപിതാക്കളാണ്‌ പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ പത്രത്തിനു നല്‍കിയത്‌. എന്നാല്‍, തങ്ങളുടെ കണ്ണില്‍ച്ചോരയില്ലാത്ത സമീപനം ലോകത്തെ അറിയിക്കാന്‍ വേണ്ടിയാണ്‌ വിമതര്‍ ടെലഫോണ്‍ അഭിമുഖം അനുവദിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഓഗസ്‌റ്റ് മൂന്നിന്‌ സിഞ്ഞാര്‍ ടൗണ്‍ കീഴടക്കിയപ്പോഴാണ്‌ വിമതര്‍ യാസിദി സ്‌ത്രീകളെ തടവിലാക്കിയത്‌. നാല്‍പ്പതോളം വരുന്ന സംഘമാണ്‌ ഐസിസ്‌ തടവില്‍ ലൈംഗിക പീഡനത്തിനിരയാവുന്നത്‌. സംഘത്തില്‍ 13 വയസ്സുളള പെണ്‍കുട്ടികള്‍ പോലുമുണ്ട്‌. ക്രൂരപീഡനത്തെ തുടര്‍ന്ന്‌ തകര്‍ന്നുപോയ സ്‌ത്രീകള്‍ക്ക്‌ പ്രതികരണശേഷി പോലും നഷ്‌ടമായ നിലയിലാണ്‌.

പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജീവിതം അവസാനിപ്പിച്ചുതരാന്‍ വിമതരോട്‌ ആവശ്യപ്പെടാറുണ്ടെങ്കിലും അവര്‍ക്ക്‌ തങ്ങള്‍ വിലപ്പെട്ട ഉപഭോഗ വസ്‌തുക്കളായതിനാല്‍ ജീവന്‌ അപകടമുണ്ടാക്കില്ലെന്നും പെണ്‍കുട്ടി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിലപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തോന്നുമെങ്കിലും മാതാപിതാക്കളെ ഒരിക്കല്‍കൂടി കാണാനുള്ള ആഗ്രഹം അതിന്‌ വിലങ്ങുതടിയാവുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല