പ്രമുഖ നടന്റെ മകനുമായുള്ള പ്രേമനൈരാശ്യം, നടി മോണാ ഖന്ന തൂങ്ങിമരിച്ചു
മോണാ ഖന്ന എന്ന് അറിയപ്പെടുന്ന താരം അഭിനയിച്ച ബോളിവുഡ് ചിത്രം 'ദി ഹണ്ടഡ് ഹൗസ്'റിലീസാകുന്നതിന് മുമ്പ് സ്വന്തം ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്‌തു. മുംബൈയിലെ യാരി റോഡിലെ ഫ്‌ളാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ താരത്തെ സഹോദരി റിയ കണ്ടെത്തുകയായിരുന്നു. ശനിയാഴ്‌ച രാത്രിയിലാണ് താരം ആത്മഹത്യ ചെയ്‌തത്.
ആഗസ്‌റ്റ് 30 കൂട്ടത്തില്‍ താമസിക്കുകയായിരുന്ന സഹോദരിയെ പച്ചക്കറി വാങ്ങാന്‍ ചന്തയിലേക്ക് അയച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. താരത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഡറാഡൂണില്‍ പഠിക്കുകയായിരുന്നു റിയ ജൂലൈ മുതല്‍ സഹോദരിക്കൊപ്പമാണ് താമസം. മാര്‍ക്കറ്റിലേക്ക് പുറപ്പെടും മുമ്പ് റിയയെ മോണ ആശ്‌ളേഷിക്കുകയും വളരെയധികം സ്‌നേഹിക്കുന്നതായി പറയുകയും തിരിച്ചെത്തുമ്പോള്‍ അത്താഴത്തിന് തന്നെ നോക്കേണ്ടെന്നും താന്‍ വിശ്രമിക്കുകയായിരിക്കും ശല്യം ചെയ്യേണ്ടെന്നും സഹോദരിയോട് നിര്‍ദേശിച്ചു.
തിരിച്ചുവന്ന റിയ അര്‍ദ്ധരാത്രിയോളം ടെലിവിഷന്‍ കണ്ടിരുന്നു. അപ്പോഴെല്ലാം മോണയുടെ മുറിയില്‍ നിന്നും പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. സഹോദരി ഉറങ്ങുകയായിരിക്കാമെന്നും ഐപാഡ് ഓണ്‍ ആയിരിക്കുമെന്നുമാണ് റിയ കരുതിയത്. തുടര്‍ന്ന് ഐപാഡ് ഓഫ് ചെയ്യാനായി കയറിയപ്പോഴാണ് സഹോദരി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ ഇവര്‍ പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. സഹോദരി ഒരിക്കലും സ്വമനസ്സാലെ ആത്മഹത്യ ചെയ്യുകയില്ലെന്നും കാമുകന്‍ അതിലേക്ക് തള്ളിവിട്ടതായിരിക്കാമെന്നും സഹോദരി ആരോപിച്ചു. സഹോദരി കാമുകനെ വളരെയധികം സ്‌നേഹിച്ചിരുന്നു. എന്നാല്‍ അയാള്‍ അവഗണിക്കുകയായിരുന്നു. മരണമടയുന്നതിന് തൊട്ടുമുമ്പ് അവള്‍ അവനെ കാണാന്‍ പോയി തിരികെ വന്നത് നിരാശയോടെയായിരുന്നെന്ന് റിയ പറയുന്നു.
ബോയ്‌ഫ്രണ്ട് തന്നെ ഗൗരവമായി എടുക്കുന്നില്ലെന്ന് അവള്‍ക്ക് പരാതി ഉണ്ടായിരുന്നു. അവളെ മരണത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ എന്തെങ്കിലും നടന്നിരക്കാം. അതേസമയം പോലീസ് കേസ് ഫയല്‍ ചെയ്യാന്‍ റിയ തയ്യാറായില്ല. കേസ് നടത്താനുള്ള സാമ്പത്തിക സ്‌ഥിതി തനിക്കില്ലെന്ന് അവര്‍ പറഞ്ഞു. മോണയുടെ ജി മെയില്‍ അക്കൗണ്ടില്‍ നിന്നും അവരുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് വ്യക്‌തമാക്കി. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരേയും ചോദ്യം ചെയ്യരുതെന്നും സഹോദരിയെ താന്‍ ഏറെ സ്‌നേഹിക്കുന്നതായും ഇവര്‍ കുറിച്ച് ഐപാഡില്‍ നിന്നും തന്റെ ഇ മെയിലിലേക്ക് കുറിപ്പ് അയച്ചിട്ടുണ്ട്.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ