Video Of Day

Breaking News

യുവതികളെ പീഡിപ്പിച്ച ആള്‍ദൈവത്തിന്റെ ലൈംഗികശേഷി പരിശോധിക്കും

Add caption
ന്യൂഡല്‍ഹി: വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയോട് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പരിശോധന നടത്താന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത് നിത്യാനന്ദ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് രഞ്ജനാ പ്രകാശ് ദേശായ് അദ്ധ്യക്ഷയായ ബെഞ്ചിന്റെ വിധി. 2010ല്‍ ഒരു മാനഭംഗ കേസുമായി ബന്ധപ്പെട്ടാണ് നിത്യാനന്ദനയെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യം ലഭിച്ചു.

തനിക്ക് ലൈംഗിക ശേഷിയില്ലെന്നും താന്‍ ഒരു കുട്ടിയെ പോലെയാണെന്നുമായിരുന്നു നിത്യാനന്ദയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. ബലാത്സംഗ കേസുകളില്‍ പെടുന്നവര്‍ക്ക് ലൈംഗിക ശേഷി പരിശോധന നടത്താതിരിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2010ലെ കേസില്‍ ഇതുവരെ പരിശോധന നടത്താത്തതിനെയും കോടതി വിമര്‍ശിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് നിത്യാനന്ദയ്ക്കും അനുയായികള്‍ക്കുമെതിരെ രാമനഗരം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ മാസം അത് സ്‌റ്റേ ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല