Video Of Day

Breaking News

11കാരിയെ പീഡിപ്പിച്ച ഉപ്പയും മുസ്ലിയാരും അറസ്റ്റില്‍

പെരിന്തല്‍മണ്ണ: 11 കാരിയെ പീഡിപ്പിച്ച പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍.പെണ്‍കുട്ടിയുടെ മാതാവാണ് പിതാവും മദ്രസ അധ്യാപകനും ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയത്. ചെറുകര സ്വദേശിനിയായ പെണ്‍കുട്ടിയെ മദ്രസയ്ക്ക് പിന്നില്‍ വച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മദ്രസയ്ക്ക് സമീപം വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സെപ്റ്റംബര്‍ 11 നാണ് പീഡനം നടന്നത്. കുട്ടി  ക്രൂരപീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും ഒരു മദ്രസ അധ്യാപകനും സെപ്റ്റംബര്‍ 16 ന് രാവിലെ പൊലീസ് പിടിയിലായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയില്‍ നിന്നും മാതാവില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല