അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
തിരുനെല്‍വേലി:
ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ
അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് സംഭവം.
അഞ്ചാം
ക്ലാസുകാരിയായ പെണ്‍കുട്ടിയെ ക്ലാസ് കഴിഞ്ഞതിന് ശേഷം റൂമിലേക്ക്
വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി വീട്ടുകാരെ
വിവരമറിയിക്കുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു
വിധേയമാക്കി.
കടപ്പാട് :ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ