സൗദിയിലെ ഖതീഫില്‍ മലപ്പുറം ചെമ്മാട് സ്വദേശിക്ക് വെടിയേറ്റു
ദമ്മാം : സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ മലയാളിക്ക് വെടിയേറ്റ് പരുക്ക്. മലപ്പുറം ചെമ്മാട്,തെയ്യാല സ്വദേശി അബ്‌ദുല്‍ റഹ്‌മാനാണ് (50) വെടിയേറ്റത്. ഖത്തീഫ് മത്സ്യ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം.
ഖത്തീഫ് ചന്തയില്‍ മത്സ്യം വാങ്ങുന്നതിന് എത്തിയതായിരുന്നു അബ്‌ദുല്‍ റഹ്‌മാന്‍. ഒപ്പുമുണ്ടായിരുന്ന കൊടുഞ്ഞി സ്വദേശി അയൂബ് ചന്തക്കു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനം എടുക്കാന്‍ പോയസമയം നോക്കി രണ്ട് യുവാക്കള്‍ അയൂബിനെ പിടികൂടി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു.
കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ അക്രമികള്‍ അബ്‌ദുള്‍ റഹ്‌മാനുനേരെ വെടിയുതിര്‍ത്ത ശേഷം കടന്നുകളയലുകയായിരുന്നു.
കൈക്ക് പരിക്കേറ്റ അബ്‌ദുള്‍ റഹ്‌മാനെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ