Video Of Day

Breaking News

എത്രപേരാണ് ഈ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്, അച്ഛന്‍, അമ്മാവന്‍, സഹോദരന്‍...

തലശേരി: ധര്‍മ്മടത്ത്  പിതാവും സഹോദരനുമുള്‍പ്പെടെയുള്ള ബന്ധുക്കള്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 12 സാക്ഷികളുടെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പീഡനത്തിനിരയായ പെണ്‍കുട്ടി, പ്രതികളേയും പെണ്‍കുട്ടികളേയും പരിശോധിച്ച മൂന്നു ഡോക്ടര്‍മാര്‍, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സംഭവസമയത്തെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ശ്രീജ എന്നിവരുള്‍പ്പെടെയുള്ള സാക്ഷികളുടെ വിചാരണയാണ് പൂര്‍ത്തിയായിട്ടുള്ളത്. മൂന്നിനു പെണ്‍കുട്ടിയുടെ അധ്യാപികയേയും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി. വിനോദിനേയും വിസ്തരിക്കും.

ഒന്നാം സാക്ഷിയായ പെണ്‍കുട്ടിയെ ഇന്‍ കാമറയായിട്ടാണ് വിസ്തരിച്ചത്. രക്ഷിതാക്കളോടൊപ്പം സ്വന്തംവീട്ടില്‍ താമസിക്കവേ ശല്യംചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിനുശേഷം സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോഴിക്കോടാണ് പെണ്‍കുട്ടി താമസിച്ചു വരുന്നത്. വര്‍ഷങ്ങളായി നടന്നിരുന്ന പീഡനം എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് 2012 നവംബര്‍ 23നു ജനപ്രതിനിധികളോടൊപ്പം പെണ്‍കുട്ടി ധര്‍മടം പൊലീസ് സ്‌റ്റേഷനിലെത്തി മൊഴിനല്കി.

 ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ടുവര്‍ഷമായി പിതാവും സഹോദരനും ചേര്‍ന്നു തന്നെ പീഡിപ്പിക്കുകയാണെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അമ്മാവന്‍മാര്‍ നേരത്തെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. 31 സാക്ഷികളുള്ള ഈ കേസിന്റെ അന്വേഷണം  തലശേരി സിഐ എം.പി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സഹോദരന്‍ പ്രതിയായ കേസ് പിന്നീട് ചാര്‍ജെടുത്ത സിഐ വി.കെ. വിശ്വംഭരന്‍ അന്വേഷിച്ച് ജുവനൈല്‍ കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല